പദ്ധതി നിര്‍വഹണം: ഇരിങ്ങാലക്കുട നഗരസഭ അപമാനം ^സി.പി.ഐ

പദ്ധതി നിര്‍വഹണം: ഇരിങ്ങാലക്കുട നഗരസഭ അപമാനം -സി.പി.ഐ ഇരിങ്ങാലക്കുട: പദ്ധതി നിര്‍വഹണത്തില്‍ ഇരിങ്ങാലക്കുട നഗരസഭ സംസ്ഥാനത്തിന് അപമാനമായെന്ന് സി.പി.ഐ മണ്ഡലം സെക്രട്ടറി പി. മണി പറഞ്ഞു. പൂമംഗലം, പടിയൂര്‍, കാറളം ഗ്രാമപഞ്ചായത്തുകള്‍ 100 ശതമാനം തുകയും, കാട്ടൂര്‍, മുരിയാട്, വേളൂക്കര ഗ്രാമപഞ്ചായത്തുകള്‍ 100 ശതമാനത്തിന് അടുത്തും തുക ചെലവഴിച്ചപ്പോള്‍ ഇരിങ്ങാലക്കുട നഗരസഭ 57.6 ശതമാനം മാത്രമാണ് ചെലവഴിച്ചത്. സംസ്ഥാനത്തെ നഗരസഭകളില്‍ ഏറ്റവും പിറകിലാണ് ഇരിങ്ങാലക്കുട നഗരസഭ. സമയബന്ധിതമായി പദ്ധതി നിര്‍വഹണം നടത്താന്‍ കഴിയാത്ത നഗരസഭ ഭരണസമിതി രാജിവെച്ച് ജനങ്ങളോട് മാപ്പ് പറയണമെന്ന് അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.