എൽ.ഡി.എഫിെൻറ കർഷക പ്രേമം കാപട്യം -ഉണ്ണിയാടൻ തൃശൂർ: ഉപജീവന മാർഗമായി കൃഷിയെ മാത്രം ആശ്രയിക്കുന്ന ചെറുകിട-നാമമാത്ര കർഷകർക്ക് ഏഴ് മാസമായി കർഷക ക്ഷേമ പെൻഷൻ നൽകാത്തത് കടുത്ത വഞ്ചനയാണെന്ന് കേരള കോൺഗ്രസ്-എം സംസ്ഥാന ജനറൽ സെക്രട്ടറി തോമസ് ഉണ്ണിയാടൻ പറഞ്ഞു. കാർഷിക മേഖലയുടെ തകർച്ചമൂലം ജീവിതം വഴിമുട്ടിയ കർഷകർക്ക് െപൻഷൻ ആശ്വാസമായിരുന്നു. കർഷകരോടൊപ്പെമന്ന് പറഞ്ഞ് അധികാരത്തിലെത്തിയ എൽ.ഡി.എഫിെൻറ കർഷക പ്രേമം കാപട്യമാണ്. വാക്കു പാലിക്കാൻ വകുപ്പു മന്ത്രിക്ക് പോലും സാധിക്കുന്നില്ല. വകുപ്പുകൾ തമ്മിലുള്ള ശീതസമരമാണ് പെൻഷൻ മുടങ്ങാൻ കാരണം. കർഷക പെൻഷൻ അടിയന്തരമായി നൽകണമെന്നും അല്ലാത്തപക്ഷം കേരള കോൺഗ്രസ്-എം സമരത്തിന് മുന്നിട്ടിറങ്ങുമെന്നും ഉണ്ണിയാടൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.