പദ്ധതി വിനിയോഗം: നേട്ടം കൊയ്ത് ജില്ല

തൃശൂർ: തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിത വിനിയോഗത്തിൽ സംസ്ഥാനത്തിന് തന്നെ മാതൃകയായി ജില്ല. കേവല ഭൂരിപക്ഷമില്ലാതെ ഇടതുമുന്നണി ഭരിക്കുന്ന തൃശൂർ കോർപറേഷൻ സംസ്ഥാനത്ത് മൂന്നാം സ്ഥാനത്താണ്. കോർപറേഷൻ 82.14 ശതമാനം പദ്ധതി വിഹിതം വിനിയോഗിച്ചു. കൊല്ലം (104.25 ശതമാനം), കണ്ണൂർ (86.05 ശതമാനം) ആണ് തൃശൂരിന് മുന്നിലുള്ള ജില്ലകൾ. മാർച്ച് 31ന് സമർപ്പിച്ച റിപ്പോർട്ട് അനുസരിച്ചുള്ളതാണ് കണക്ക്. കോർപറേഷൻ അഭിമാന നേട്ടമുണ്ടാക്കിയപ്പോൾ നാണക്കേടുണ്ടാക്കിയത് ജില്ല പഞ്ചായത്താണ്. സംസ്ഥാനത്ത് 14 ജില്ലകളിൽ 13ാം സ്ഥാനമാണ് ജില്ല പഞ്ചായത്തിന്. 70.45 ശതമാനമാണ് ജില്ല പഞ്ചായത്തി​െൻറ പദ്ധതി വിഹിത വിനിയോഗം. കാസർകോട് ജില്ലയാണ് തൃശൂരിന് പിറകിലുള്ളത്. പഞ്ചായത്തുകളിൽ പൂമംഗലം മുൻ വർഷത്തെ നേട്ടം ആവർത്തിച്ചു. സംസ്ഥാനത്ത് തന്നെ അഞ്ചാം സ്ഥാനമാണ് പൂമംഗലം പഞ്ചായത്തിനുള്ളത്. ലോക ബാങ്ക് പദ്ധതിയുൾപ്പെടെ മൂന്ന് കോടിയിലേറെയാണ് പദ്ധതി വിഹിതത്തിൽ പൂമംഗലം െചലവിട്ടത്. തൊട്ടുപിറകിൽ ഒരുമനയൂർ, കടപ്പുറം, പടിയൂർ, വടക്കേക്കാട് പഞ്ചായത്തുകളാണുള്ളത്. അതിരപ്പിള്ളി പഞ്ചായത്താണ് ഏറ്റവും പിന്നിൽ. നഗരസഭകളിൽ കുന്നംകുളമാണ് മുന്നിൽ. പുതിയ താലൂക്ക് യാഥാർഥ്യമായതി​െൻറ ആഹ്ലാദത്തിനൊപ്പമാണ് നൂറ് ശതമാനം പദ്ധതി വിഹിതവും കുന്നംകുളം നഗരസഭ െചലവിട്ടിരിക്കുന്നത്. തൊട്ടുപിറകിൽ ഗുരുവായൂർ (91.60), ചാലക്കുടി (90.60), ചാവക്കാട് (89.67) നഗരസഭകളാണ്. ഏറ്റവും പിന്നിൽ ഇരിങ്ങാലക്കുട (57.52) നഗരസഭയാണ്. കൊടുങ്ങല്ലൂർ (63.29), വടക്കാഞ്ചേരി (66.77) നഗരസഭകളും ഇരിങ്ങാലക്കുടക്ക് മുകളിലുണ്ട്. ജി.എസ്.ടിയും, കടുത്ത സാമ്പത്തിക പ്രതിസന്ധിയും കടന്നാക്രമിക്കുകയും, സർക്കാറി​െൻറ നവകേരള മിഷൻ പദ്ധതിയുടെ ഭാഗമായി കൂടുതൽ ജോലിഭാരമുണ്ടായിട്ടും തദ്ദേശ സ്ഥാപനങ്ങൾ പദ്ധതി നിർവഹണത്തിൽ കാര്യക്ഷമമായി പ്രവർത്തിച്ചതാണ് നേട്ടത്തിന് കാരണമെന്നാണ് തദ്ദേശ സ്ഥാപന പ്രതിനിധികളുടെ മറുപടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.