എരുമപ്പെട്ടി: ദയാവധത്തിന് അനുകൂലമായ സുപ്രീം കോടതിയുടെ നിയമ ഭേദഗതിയിൽ മരത്തംകോട് മേരി മാത പള്ളി സി.എൽ.സി യൂനിറ്റിെൻറ നേതൃത്വത്തിൽ ഈസ്റ്റർ ദിനത്തിൽ പേപ്പർ ലാംമ്പ് ഉയർത്തി . എ.കെ.സി.സി അതിരൂപത ഡയറക്ടർ റവ. ഫാ. വർഗീസ് കൂത്തൂർ ഉദ്ഘാടനം ചെയ്തു. ആനിമേറ്റർ സി. ലിൻറ, സി. ഷെറിൻ, യൂനിറ്റ് പ്രസിഡൻറ് അലൻ തോമസ്, സി.ടി. റിറ്റി, ഡോ. ജോൺസൻ ആളൂർ, അജിത്ത്, അലൻറ്, ട്രീസ, സാൽവിൻ എന്നിവർ സംസാരിച്ചു. പ്രകടനം നടത്തി എരുമപ്പെട്ടി: കേന്ദ്ര സർക്കാറിെൻറ തൊഴിലാളി വിരുദ്ധ -ജനദ്രോഹ നയങ്ങളിൽ ം സ്ഥിരം തൊഴിൽ ഇല്ലാതാക്കുന്ന കരിനിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ടും സംയുക്ത ട്രേഡ് യൂനിയെൻറ നേതൃത്വത്തിൽ പ്രകടനം നടത്തി. പ്രകടനത്തിന് എം.എസ്. സിദ്ധൻ, വി. വിശ്വനാഥൻ, എ.കെ. കണ്ണൻ, കെ.ടി. രാജൻ, കെ.വി. രാജശേഖരൻ, ടി.ബി. ബിനീഷ്, കെ.എ. വിജീഷ്, സി.എസ്. സുഭാഷ് എന്നിവർ നേതൃത്വം നൽകി. എരുമപ്പെട്ടി: സ്ഥിരം തൊഴിൽ ഇല്ലാതാക്കുന്ന കേന്ദ്ര സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തിൽ എരുമപ്പെട്ടി പോസ്റ്റോഫിസിലേക്ക് മാർച്ച് നടത്തി. പൊതുയോഗം ഐ.എൻ.ടി.യു.സി എരുമപ്പെട്ടി യൂനിറ്റ് പ്രസിഡൻറ് ടി.കെ. ദേവസി ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു നേതാവ് യു.കെ. മണി അധ്യക്ഷത വഹിച്ചു. കെ.എം. അഷറഫ്, കെ. അരവിന്ദാക്ഷൻ, പി.ടി. ദേവസി, പി.ടി. ജോസഫ്, സി.വി. ബേബി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.