വാടാനപ്പള്ളി: ആറു കിലോ കഞ്ചാവുമായി രണ്ടുപേരെ വാടാനപ്പള്ളി എക്സൈസ് പിടികൂടി. പാലക്കാട് നായ്ക്കത്തറ സ്വദേശി പ്രവീൺ (28), പാലക്കാട് മുതലമട സ്വദേശി ജ്യോതി കുട്ടൻ (38) എന്നിവരെയാണ് നടുവിൽക്കര സെൻററിൽ ബൈക്കിൽ പോകവേ എക്സൈസ് ഇൻസ്പെക്ടർ ജോബിയുടെ നേതൃത്വത്തിലുള്ള എക്സൈസ് അറസ്റ്റ് ചെയ്തത്. സംശയം തോന്നി ബൈക്ക് തടഞ്ഞ് പരിശോധിച്ചപ്പോഴാണ് ബാഗിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തിയത്. തീരദേശത്ത് വിൽക്കാനായി കൊണ്ടുവരുന്നതിനിടെയാണ് പിടികൂടിയത്. ഏതാനും ദിവസം മുമ്പ് വാടാനപ്പള്ളി ബീച്ച് റോഡിൽനിന്ന് ബൈക്കിൽ കൊണ്ടുപോയിരുന്ന കഞ്ചാവ് പിടികൂടിയിരുന്നു. അതിന് തൊട്ടുമുമ്പ് ഐ.എൻ.ടി.യു.സി ചുമട്ടുതൊഴിലാളിയെയും കഞ്ചാവുമായി എക്സൈസ് പിടികൂടിയിരുന്നു. തീരദേശത്ത് കഞ്ചാവ് വിൽപന തകൃതിയാണ്. ഇതിെൻറ ഭാഗമായാണ് എക്സൈസ് പരിശോധന ശക്തമാക്കിയത്. ചാവക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പ്രതികളെ പിടികൂടിയ സംഘത്തിൽ പ്രിവൻറിവ് ഓഫിസർ ശിവശങ്കരൻ, ടോണി, അബ്ദുൽ ജബ്ബാർ എന്നിവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.