എരുമപ്പെട്ടി: നെല്ലുവായ് മുല്ലക്കൽ ഭഗവതി ക്ഷേത്രത്തിൽ 18 ദിവസമായി നടന്നുവന്ന . ഞായറാഴ്ച വൈകിട്ട് കൂത്തിെൻറ സമാപനത്തോടനുബന്ധിച്ച് താലപ്പൊലി ഉണ്ടായി. തുടർന്ന് ശ്രീരാമപട്ടാഭിഷേകം കൂത്തോടെ ഈ വർഷത്തെ ദേശകൂത്തിന് തിരശ്ശീല വീണു. കൊച്ചിൻ ദേവസ്വം ബോർഡാണ് സമാപനത്തോടനുബന്ധിച്ച് കൂത്ത് നടത്തിയത്. ക്ഷേത്രത്തിൽ കൂത്ത് അവതരിപ്പിച്ചുവരുന്ന കിള്ളിമംഗലം ഉണ്ണികൃഷ്ണൻ നായരെ മുരിങ്ങത്തേരി ദേശത്തിെൻറ നേതൃത്വത്തിൽ ആദരിച്ചു. പുനഃപ്രതിഷ്ഠയും പൂജാ മഹോത്സവവും എരുമപ്പെട്ടി: തോന്നല്ലൂർ മാരിയമ്മൻ കോവിലിലെ പുനഃപ്രതിഷ്ഠയും മാരിയമ്മൻ പൂജാ മഹോത്സവവും ആരംഭിച്ചു. നാലുമുതൽ ആറുവരെയാണ് പ്രധാന ചടങ്ങുകൾ. ഞായറാഴ്ച രാവിലെ വിശേഷാൽ പൂജകൾ, നാഗപൂജ എന്നിവ നടന്നു. നാലിന് പാത്രമംഗലം പുഴയിൽ ആറാട്ട് എഴുന്നള്ളിപ്പ്, ഉടുക്കിെൻറ അകമ്പടിയോടെ സത്യകുംഭം, ഏഴുനില കരകം, വേപ്പിലകരകം, തീപന്തം എന്നിവയുടെ അകമ്പടിയോടെ കോവിലിൽ എത്തിച്ചേരും. തുടർന്ന് വിശേഷാൽ പൂജകൾ നടക്കും. ഏപ്രിൽ അഞ്ചിന് ഉച്ചക്ക് മുനീശ്വരനുള്ള ഗുരുതി സമർപ്പണ ചടങ്ങുകളോടെ മാരിയമ്മൻ ഉത്സവം അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.