രാജുവിനുള്ള വീടും യാഥാർഥ്യമാവുന്നു

തൃശൂർ: ഒരു കുടുംബംകൂടി ദുരിത പർവം താണ്ടി. ആശ്വാസക്കൂരക്കു ചുവട്ടിലേക്ക് അവർ. ചേർപ്പിൽ തകർന്ന കൂരക്കുള്ളിൽ കഴിയുന്ന പതിമൂന്ന് ജീവിതങ്ങൾക്കുള്ള രണ്ടാം വീടിനും തറക്കല്ലിട്ടു. ആദ്യ വീട് പൂർത്തീകരിച്ച് കഴിഞ്ഞ ഒമ്പതിന് കൈമാറിയിരുന്നു. 'മാധ്യമം' പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് കുടുംബത്തി​െൻറ ദൈന്യത പുറംലോകം അറിയുന്നതും സുമനസ്സുകൾ സഹായഹസ്തവുമായി എത്തിയതും. രാജു-ലീല ദമ്പതികൾക്കുള്ള വീടി​െൻറ തറക്കല്ലിടൽ കർമം മാനുഷിക ഐക്യത്തി​െൻറ വിളംബരം കൂടിയായിരുന്നു. ഹൈന്ദവ വിശ്വാസ പ്രകാരമുള്ള ചടങ്ങിൽ ക്രൈസ്തവ പുരോഹിതനും സാമൂഹ്യ പ്രവർത്തകനും കിഡ്നി ഫെഡറേഷൻ ചെയർമാനുമായ ഫാ.ഡേവിസ് ചിറമ്മൽ കല്ല് എടുത്ത് നൽകി. പൊതുപ്രവർത്തകനായ കെ.കെ. ഷെബീർ തറയിൽ സ്ഥാപിച്ചു. പൊതുപ്രവർത്തകർ, ഉദ്യോഗസ്ഥർ തുടങ്ങി വിവിധ മേഖലകളിൽനിന്നായി നിരവധിയാളുകളായിരുന്നു തറക്കല്ലിടൽ ചടങ്ങിന് സാക്ഷികളായെത്തിയത്. കഴിഞ്ഞ വർഷം നവംബർ 17നായിരുന്നു തകർന്ന കൂരയിൽ കഴിയുന്ന സുരേഷി​െൻറയും സഹോദരങ്ങളുമടങ്ങുന്ന കുടുംബത്തെ കുറിച്ച് വാർത്ത പ്രസിദ്ധീകരിച്ചത്. വാർത്ത വന്നതോടെ ചേർപ്പ് പഞ്ചായത്ത് പ്രസിഡൻറ് സി.കെ.വിനോദ് ചെയർമാനായും, ചേർപ്പ് എസ്.ഐ ഐ.സി. ചിത്തരഞ്ജൻ രക്ഷാധികാരിയായും രൂപവത്കരിച്ച സാന്ത്വനം സഹായവേദിയാണ് വീട് നിർമിച്ചു നൽകുന്നത്. പഞ്ചായത്ത് പ്രസിഡൻറ് സി.കെ. വിനോദ്, വാർഡംഗം പി.വി. അശോകൻ, കെ.പി. വർഗീസ്, കെ.ആർ. സിദ്ധാർഥൻ തുടങ്ങിയവരും പങ്കെടുത്തു. നിർധനരെ സഹായിക്കുന്ന പദ്ധതി വിപുലമാക്കുന്നതി​െൻറ ഭാഗമായി സാന്ത്വനം സഹായവേദിയുടെ ആഭിമുഖ്യത്തിൽ മേയ് 21 മുതൽ 30 വരെ സംഘടിപ്പിക്കുന്ന ചേർപ്പ് ഫെസ്റ്റി​െൻറ ആദ്യ ആലോചനാ യോഗവും ഇന്നലെ ചേർന്നു. ഫാ. ഡേവിസ് ചിറമ്മൽ ഉദ്ഘാടനം ചെയ്തു. ചേർപ്പ് മഹാത്മാ മൈതാനിയിലാണ് ഫെസ്റ്റ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.