തൃശൂർ: ടിപ്പർ, എക്സ്കവേറ്റർ, ഹിറ്റാച്ചി തുടങ്ങിയവയുടെ വാടക വർധിപ്പിച്ചതായി ടിപ്പർ എർത്ത് മൂവേഴ്സ് സമിതി. 900 രൂപയുണ്ടായിരുന്ന എക്സ്കവേറ്റർ മണിക്കൂറിന് 1000 രൂപയാക്കി വർധിപ്പിച്ചു. ഹിറ്റാച്ചി വലുപ്പം അനുസരിച്ച് 850 മുതൽ 3000 രൂപ വരെയാണ് കൂട്ടിയിരിക്കുന്നത്. ഒരു യൂനിറ്റ് ടിപ്പർ കിലോമീറ്ററിന് 60 ആയിരുന്നത് 70 രൂപ, ഒന്നര യൂനിറ്റ് 70- 80 രൂപ, രണ്ടു യൂനിറ്റ് 80 ആയത് 90 രൂപ, മൂന്നു യൂനിറ്റ് 90 എന്നത് 100 രൂപ എന്നിങ്ങനെയാണ് വർധന. ടിപ്പർ ദിവസ വാടക കപ്പാസിറ്റി അനുസരിച്ച് 4500 രൂപ മുതൽ 6500 രൂപ വരെയും വർധിപ്പിച്ചു. ഒരു യൂനിറ്റ് ടിപ്പറിന് ആയിരം രൂപയും മൂന്നു യൂനിറ്റ് ടിപ്പറിന് 2500 രൂപയുമായി മിനിമം ചാർജും വർധിപ്പിച്ചിട്ടുണ്ട്. ജില്ലാതലത്തിലാണ് നിരക്ക് വർധനയുണ്ടാവുക. പുതിയ നിരക്കുകൾ ഞായറാഴ്ച മുതൽ നിലവിൽ വരുമെന്ന് ടിപ്പർ എർത്ത് മൂവേഴ്സ് സമിതി സംസ്ഥാന സെക്രട്ടറി രാജൻ ഡയമണ്ട് അറിയിച്ചു. ഇടക്കിടെ ഉണ്ടായ ഡീസൽ വിലവർധനെക്കാപ്പം സ്പെയർപാർട്സ്, ഇൻഷുറൻസ്, നികുതി വർധനകൾ മൂലമാണ് നിരക്കുവർധനക്ക് നിർബന്ധിതമായതെന്നും ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.