ദുഃഖവെള്ളി; 16 ലക്ഷത്തിെൻറ വരുമാനവുമായി കെ.എസ്.ആർ.ടി.സി

തൃശൂർ: ദുഃഖവെള്ളിയാഴ്ച സർവകാല റെക്കോഡ് വരുമാനവുമായി തൃശൂർ കെ.എസ്.ആർ.ടി.സി. 16,30,038 രൂപയാണ് ഇന്നലെ മാത്രം വരുമാനമുണ്ടാക്കിയത്. മലയാറ്റൂരിലേക്ക് നടത്തിയ സ്പെഷൽ സർവിസിൽ മാത്രം 4,25,395 രൂപ നേടി. പ്രതിദിന വരുമാനം ബസ് ഒന്നിന് 16,000-20,000 വരെയും കലക്ഷനുണ്ടാക്കി. നേരത്തെ സ്വകാര്യ ബസ് പണിമുടക്കിയപ്പോളാണ് കെ.എസ്.ആർ.ടി.സി ഈ നേട്ടം സ്വന്തമാക്കി‍യിരുന്നത്. ഇതാദ്യമായാണ് ദുഃഖവെള്ളിയാഴ്ച ഇത്രയും വലിയ കലക്ഷൻ കെ.എസ്.ആർ.ടി.സി നേടുന്നത്. ജീവനക്കാരുടെ കൂട്ടായ ശ്രമത്തി​െൻറയും, പൊതുജനം കെ.എസ്.ആർ.ടി.സിയോട് സഹകരിക്കുന്നതി​െൻറയും ഫലമാണ് ഇൗ വരുമാനമെന്ന് തൃശൂർ ഡി.ടി.ഒ വി.എം.താജുദ്ദീൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.