മഴയിൽ വീട് തകർന്നു

എരുമപ്പെട്ടി: കുണ്ടന്നൂരിൽ . നാലംഗ കുടുംബം തലനാരിഴക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കുണ്ടന്നൂർ വെള്ളകുന്ന് പട്ടികജാതി കോളനിയിലെ പട്ടിളപടി വീട്ടിൽ അജയ​െൻറ വീടാണ് തകർന്നത്. വെള്ളിയാഴ്ച പുലർച്ചെ ആറരയോടെയാണ് സംഭവം. മഴയില്‍ നനഞ്ഞ് കുതിർന്നുനിന്നിരുന്ന വീടി​െൻറ ചുവരുകളും പിറകെ മേൽക്കൂരയും വീഴുകയായിരുന്നു. വീട്ടിനകത്തുണ്ടായിരുന്ന അജയനും ഭാര്യ രാധികയും ചുവർ വീഴുന്ന ശബ്ദം കേട്ട് മക്കളായ ആര്യ (ആറ്) ആദർശന (മൂന്ന്) എന്നിവരെ എടുത്ത് പുറത്തേക്ക് ഓടുകയായിരുന്നു. മൺചുവരിനാൽ നിർമിതമായ വീടിന് 60 വർഷത്തിലധികം പഴക്കമുണ്ട്. വീട് നിൽക്കുന്ന സ്ഥലത്തി​െൻറ രേഖകൾ നഷ്ടപ്പെട്ടതിനാൽ പുതിയ വീട് നിർമിക്കാൻ കഴിയാത്ത അവസ്ഥയിലാണ് കുടുംബം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT