ഇന്ന് വിജയദശമി

തൃശൂർ: . കുരുന്നുകൾ ആദ്യക്ഷരം കുറിച്ച് അറിവി​െൻറ ലോകത്തേക്ക് കടക്കുന്ന ദിനം. വിദ്യാരംഭ ചടങ്ങുകൾക്ക് ആരാധനാലയങ്ങളിൽ വിപുല സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ തന്നെ പ്രധാന എഴുത്തിനിരുത്തൽ കേന്ദ്രമായ ചേർപ്പ് തിരുവുള്ളക്കാവ് ശ്രീധർമശാസ്ത ക്ഷേത്രം, ഗുരുവായൂർ, ശ്രീവടക്കുന്നാഥൻ, ഊരകത്തമ്മ തിരുവടി, പാറമേക്കാവ്, തിരുവമ്പാടി, കൂർക്കഞ്ചേരി ശ്രീമാഹേശ്വര ക്ഷേത്രം, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിൽ ഒരുക്കം പൂർത്തിയായി. ക്ഷേത്രങ്ങളിൽ തിരക്ക് പരിഗണിച്ച് പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ മഹാനവമി നാളിൽ ക്ഷേത്രങ്ങളിൽ തിരക്കായിരുന്നു. നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രങ്ങളിലെ വിവിധ സാംസ്കാരിക പരിപാടികളും പ്രഭാഷണങ്ങളും നടന്നു. പുലർച്ചെ നാലരയോടെ തന്നെ വിജയദശമി ക്ഷേത്രചടങ്ങുകളും എഴുത്തിനിരുത്തലും തുടങ്ങും. തിരുവുള്ളക്കാവിൽ പ്രത്യേകം കൗണ്ടർ തിരിച്ചാണ് തിരക്ക് നിയന്ത്രിക്കുന്നത്. മഹാനവമിയോടനുബന്ധിച്ച് തൃശൂര്‍ തെക്കേമഠത്തില്‍ ആചാര്യസംഗമം നടന്നു. തൃശൂര്‍ ചിന്മയമിഷന്‍ മഠാധിപതി സ്വാമി ഗഭീരാനന്ദ സരസ്വതി സംഗമം ഉദ്ഘാടനം ചെയ്തു. തെക്കേമഠം മൂപ്പില്‍ സ്വാമിയാര്‍ വാസുദേവാനന്ദ ബ്രഹ്മാനന്ദഭൂതി അധ്യക്ഷത വഹിച്ചു. വിവിധ ആശ്രമങ്ങളിലെ സന്യാസിവര്യന്മാർ പങ്കെടുത്തു. ഡോ.ഒ.എസ്. കൃഷ്ണന്‍ നമ്പൂതിരി ആചാര്യന്‍മാരെ പാദപൂജ ചെയ്തു. തെക്കേമഠം മാനേജര്‍ വടക്കുമ്പാട്ട് നാരായണന്‍ സംഗമത്തിന് നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT