മാള: ലളിതകല അക്കാദമി, വാളൂർ വായനശാല എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചിത്രകാരൻ മുഹമ്മദലി ആദം അനുസ്മരണത്തിന് തുടക്കമായി. 'ഒാർമച്ചായം' എന്ന പേരിൽ വിവിധ പരിപാടികൾ തിങ്കളാഴ്ച വരെ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. അന്നമനടയിലും പരിസര പ്രദേശങ്ങളിലുമായാണ് നടക്കുന്നത്. ശനിയാഴ്ച രണ്ടിന് വാളൂര്‍ എ.എം.എ സെൻററില്‍ സുഹൃദ്സംഗമം നടക്കും. തിരക്കഥാകൃത്ത് ജോണ്‍ പോള്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് ആറിന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. കേരള ലളിതകല അക്കാദമി ചെയര്‍മാന്‍ ടി.എ. സത്യപാല്‍ അധ്യക്ഷത വഹിക്കും. വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ സുവനീര്‍ പ്രകാശനം ചെയ്യും. ഒക്ടോബര്‍ ഒന്നിന് ഒമ്പതിന് അന്നമനട കെ.എം.സി ഹാളില്‍ മോഹന്‍ രാഘവന്‍ സ്മൃതി ചലച്ചിത്രോത്സവം നടക്കും. ചലച്ചിത്ര നിരൂപകന്‍ െഎ. ഷണ്‍മുഖദാസ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് ആറിന് മെഹ്ഫിൽ അരങ്ങേറും. ഫൈസല്‍ റാസി ഉദ്ഘാടനം ചെയ്യും. ഒക്ടോബർ രണ്ടിന് 10ന് അന്നമനട വി.എം.ടി ഹാളിൽ മമ്മാലിക്കയുടെ ചിത്രപ്രദര്‍ശനം നടക്കും. കവി പ്രഫ. കെ. സച്ചിദാനന്ദന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന ദേശീയ സെമിനാറിൽ 'സ്വാതന്ത്ര്യത്തിെൻറ ദുരവസ്ഥ' വിഷയത്തെക്കുറിച്ച് സച്ചിദാനന്ദന്‍ സംസാരിക്കും. സജിത മഠത്തില്‍, സദാനന്ദ് മേനോന്‍, വിധു വിന്‍സെൻറ് എന്നിവർ സംസാരിക്കും. വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം കെ.ഇ.എന്‍ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്യും. പത്ത് ദിനങ്ങളിലായി സമാന്തരമായി വാളൂരിൽ നടക്കുന്ന സംസ്ഥാനത്തെ പത്ത് ചിത്രകലാകാരന്മാരുടെ ശിൽപശാലക്ക് ഇതോടെ സമാപനമാകും. ശിൽപശാലയിലെ ചിത്രങ്ങളുടെ പ്രദർശനവും നടത്തും. സമ്മേളനാനന്തരം പ്രശസ്ത സംഗീതജ്ഞന്‍ ശ്രീവത്സന്‍ ജി. മേനോന്‍ നയിക്കുന്ന സംഗീതക്കച്ചേരി അരങ്ങേറുമെന്ന് സംഘാടക സമിതി ഭാരവാഹികളായ പി.കെ. ശിവദാസ്, കെ.വി. ശ്യാം, കെ.വി. വിനോദ് എന്നിവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.