മേത്തല:- സർവിസ് സഹകരണ ബാങ്കിെൻറ വാർഷിക പൊതുയോഗം ശനിയാഴ്ച 10ന് ടി.കെ.എസ്.പുരം കെ.പി.എം.യു.പി സ്കൂളിൽ ചേരും. ബാങ്ക് അംഗങ്ങൾ തിരിച്ചറിയൽ കാർഡുമായി പങ്കെടുക്കണം. സ്വർണക്കിരീടം രേഖപ്പെടുത്താതിരുന്നത് ദേവസം ബോർഡ് അന്വേഷിക്കും മേത്തല:- കൊച്ചിൻ ദേവസ്വം ബോർഡിെൻറ ശൃംഗപുരം ദേവസ്വത്തിന് കീഴിലുള്ള ശ്രീകൃഷ്ണ ശിവക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച സ്വർണക്കിരീടം കണക്കിൽ രേഖപ്പെടുത്താതെ കൃത്രിമം കാണിച്ച സംഭവം ദേവസം ബോർഡ് നേരിട്ട് അന്വേഷിക്കുന്നു. ദേവസ്വം വിജിലൻസ് ഇതുമായി ബന്ധപ്പെട്ട് നേരത്തെ അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയെങ്കിലും ദേവസ്വം ബോർഡിെൻറ നേരിട്ടുള്ള അന്വേഷണത്തിന് ശേഷം അന്തിമ തീരുമാനം എടുക്കാനാണ് യോഗ തീരുമാനമെന്നറിയുന്നു. കിരീടം വരവുവെക്കാതിരുന്ന സംഭവവുമായി ബന്ധപ്പെട്ട് ദേവസ്വം കമീഷണർ ആർ. ഹരി കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂരിലെത്തി അന്വേഷണം നടത്തിയിരുന്നു. കഴിഞ്ഞ അഷ്ടമിരോഹിണി നാളിലാണ് പ്രവാസിയായ മേത്തല സ്വദേശി വിലയേറിയ രത്നങ്ങൾ പതിപ്പിച്ച രണ്ടരപ്പവെൻറ സ്വർണക്കിരീടം വഴിപാടായി നൽകിയത്. ഏതാനും ദിവസങ്ങൾ വിഗ്രഹത്തിൽ ചാർത്തിയ കിരീടം പിന്നീട് ശൃംഗപുരം ദേവസ്വത്തിലെ രജിസ്റ്ററിൽ കാണിക്കാതെ കൃത്രിമം കാണിച്ചതായി വിജിലൻസിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.