നാലപ്പാടൻ ജന്മദിനാഘോഷം

വടക്കേക്കാട്: നാലപ്പാട്ട് നാരായണ മേനോ​െൻറ ജന്മദിനാഘോഷം തിങ്കളാഴ്ച രാവിലെ നാലപ്പാട്ട് കാവിൽ നിന്ന് ഗാന്ധി സ്മൃതി യാത്രയോടെ തുടങ്ങും. ഒരാഴ്ച നീളുന്ന ആഘോഷത്തിൽ ചിത്രരചന പഠനകളരി, കവിയരങ്ങ് സെമിനാർ, കളിേയാല കുട്ടികളുടെ ക്യാമ്പ്, നാടകോത്സവം എന്നിവയുണ്ടാകും. പി.എസ്.സി ചെയർമാൻ സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യും. 'കേരളസാഹിത്യ ചരിത്രത്തിൽ വന്ദേരി' സെമിനാർ പ്രഫ. വിജു നായരങ്ങാടി വിഷയം അവതരിപ്പിക്കും. ആർഷ വിജ്ഞാനം സെമിനാറിൽ ഡോ. സെബാസ്റ്റ്യൻ പോൾ, അബ്ദുസ്സമദ് സമദാനി, മാടമ്പ് കുഞ്ഞുകുട്ടൻ, അജിത് കൊളാടി എന്നിവർ പങ്കെടുക്കും. അനുസ്മരണ സമ്മേളനത്തിൽ ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. 'അനന്തരം അയാൾ', 'മാടമ്പിയും മക്കളും', 'ആഴം' നാടകങ്ങൾ അവതരിപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT