ടാസ്​ നാടകോത്സവം: 'എഴുത്തച്ഛൻ' മികച്ചനാടകം

തൃശൂർ: ട്രിച്ചൂർ ആർട്സ് സൊസൈറ്റി സംഘടിപ്പിച്ച കേരള പ്രഫഷനൽ നാടകമത്സരത്തിൽ തിരുവനന്തപുരം അക്ഷരകലയുടെ 'എഴുത്തച്ഛൻ' മികച്ച നാടകമായി തിരഞ്ഞെടുത്തു. മികച്ച രണ്ടാമത്തെ നാടകമായി തിരുവനന്തപുരം സൗപർണികയുടെ നിർഭയയും ചങ്ങനാശേരി അണിയറയുടെ നോക്കുകുത്തിയും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടൻ കരുമം സുരേഷ് (േനാക്കുക്കുത്തി). മികച്ചനടി മീനാക്ഷി (അരങ്ങിലെ അനാർക്കലി). മികച്ച സംവിധായകൻ മീനമ്പലം സന്തോഷ് (എഴുത്തച്ഛൻ). മികച്ച ഹാസ്യനടൻ ചൂളം സലീം (കണക്കുമാഷ്). സഹനടൻ അരുമാനൂർ ദിലീപ്. സഹനടി ബീന. സമാപന സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാർ ഉദ്ഘാടനം ചെയ്തു. ജേതാക്കൾക്ക് ജില്ല പഞ്ചായത്ത് പ്രസിഡൻറ് സമ്മാനം വിതരണം ചെയ്തു. ടി.എസ്. സുന്ദർമേനോൻ അധ്യക്ഷത വിഹിച്ചു. ജോസ് ആലുക്കാസ് മുഖ്യപ്രഭാഷണം നടത്തി. കെ.ആർ. മോഹനൻ സ്വാഗതവും സി.ആർ. വത്സൻ നന്ദിയും പറഞ്ഞു. തുടർന്ന് കൊച്ചിൻ ശ്രീകൈരളിയുടെ കോമഡിഷോ, സിനിമാറ്റിക് ഡാൻസ്, ഗാനമേള, മാജിക് എന്നിവ അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.