ലോക ഹൃദയ ദിനം ആചരിച്ചു

തൃശൂർ: അമല കാർഡിയാക് സ​െൻററി​െൻറ ആഭിമുഖ്യത്തിൽ ലോകഹൃദയദിനാചരണവും സൗജന്യ ഹൃദ്രോഗ പരിശോധനകളും നടത്തി. കില ഡയറക്ടർ ഡോ. ജോയ് ഇളമൺ ഉദ്ഘാടനം ചെയ്തു. അമല ഡയറക്ടർ ഫാ. ഫ്രാൻസിസ് കുരിശേരി, ജോ. ഡയറക്ടർ ഫാ. ജൂലിയസ് അറയക്കൽ, അസോ. ഡയറക്ടർ ഫാ. ഡെൽജോ പുത്തൂർ, പ്രിൻസിപ്പൽ ഡോ. എം.ആർ. ചന്ദ്രൻ, കാർഡിയോളജി വിഭാഗം മേധാവി ഡോ. എസ്. അബ്ദുൽ ഖാദർ, കാർഡിയോളജിസ്റ്റ് ഡോ. രൂപേഷ് ജോർജ് എന്നിവർ സംസാരിച്ചു. ലോക ഹൃദയ ദിനാചരണത്തി​െൻറ ഭാഗമായി ഒളരി മദർ ആശുപത്രിയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ആശുപത്രി മാനേജിങ് ഡയറക്ടർ ഡോ. അബ്ദുൽ ഹക്കീം ഉദ്ഘാടനം ചെയ്തു. കാർഡിയോളജിസ്റ്റുമാരായ എ.ജെ. ജെയിംസ്, ദീപക് നന്ദൻ, പി.ആർ.എം. ജോൺസൻ ചീരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT