നടന്നത് ആസൂത്രിത കൊലപാതകം; വസ്തു ഇടപാട് സംബന്ധിച്ച വൈരാഗ്യമെന്ന് സൂചന ചാലക്കുടി: പരിയാരത്ത് വസ്തു ബ്രോക്കറായ രാജീവിെൻറ കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്. വസ്തുസംബന്ധമായ തര്‍ക്കം മൂത്ത് ഉണ്ടായ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ്. കൊല്ലപ്പെട്ട രാജീവും മറ്റൊരു വ്യക്തിയും തമ്മില്‍ നടന്ന വസ്തുസംബന്ധമായ തര്‍ക്കം നേരേത്ത കോടതിയിലെത്തിയിരുന്നു. ഇയാള്‍ താമസിക്കുന്ന വീട്ടില്‍നിന്ന് രാവിലെ ആറോടെയാണ് ആക്രമികള്‍ ഇയാളെ പിടികൂടിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. ജാതിത്തോട്ടത്തിന് നടുവിലെ വീടായതിനാല്‍ സംഭവം ആരും അറിഞ്ഞില്ല. തവളപ്പാറയിലെ പഴയ കന്യാസ്ത്രീ മഠത്തിെൻറ കെട്ടിടത്തിെൻറ മുറിയില്‍ െവച്ചാണ് ഇയാളെ കൊലപ്പെടുത്തിയത്. ആലുവയിലെ എസ്.ഡി കന്യാസ്ത്രീ സംഘത്തിെൻറ വകയാണ് കെട്ടിടം. നാലുവര്‍ഷമായി ആരും താമസമില്ല. മരിച്ച രാജീവ് വസ്തു ബ്രോക്കറാണ്. ജാതിത്തോട്ടങ്ങള്‍ ഉടമകളില്‍നിന്ന് കരാർ വിളിച്ചെടുത്ത് ജാതിക്കായകള്‍ ശേഖരിച്ച് വില്‍പന നടത്തുന്നതാണ് ഇയാളുടെ പ്രധാന ജോലി. പരിയാരത്ത് ഒരു അമേരിക്കന്‍ ഇന്ത്യക്കാരെൻറ ജാതിത്തോട്ടം ഇയാള്‍ കരാറെടുത്തിരുന്നു. അതിനായി ജാതിത്തോട്ടത്തിലെ വീട്ടിനുള്ളില്‍ കുറച്ചുനാളുകളായി താമസിച്ചുവരികയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഇയാളും ചിലരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായതായും ഉന്തും തള്ളും നടന്നതായും പറയപ്പെടുന്നു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി ഉണ്ടായിരുന്നേത്ര. തർക്കം രൂക്ഷമായതോടെ ഉണ്ടായ വിദ്വേഷത്തെത്തുടർന്നാണ് കൊലപാതകമെന്നാണ് പൊലീസ് നിഗമനം. ഇതിനായി ക്വട്ടേഷന്‍ കൊലപാതകികളെയാണ് നിയോഗിച്ചതെന്ന് കരുതുന്നു. കൃത്യം നടത്താന്‍ ഓട്ടോയിൽ ഇവരെത്തിയതിെൻറ തെളിവുകളുണ്ട്. ശേഷം ഓട്ടോയില്‍തന്നെ രക്ഷപ്പെട്ടു. കൊല നടക്കുന്ന സമയം മൂന്നുപേരെ സംശയാസ്പദ സാഹചര്യത്തിൽ മഠത്തിെൻറ പരിസരത്ത് കണ്ടിരുന്നതായി ജാതിക്ക പറിക്കാനെത്തിയ തൊഴിലാളികൾ പൊലീസിനോട് പറഞ്ഞു. ആലുവയിലെ എസ്.ഡി സിസ്റ്റേഴ്സിെൻറ പഴയ മഠം വക കെട്ടിടം ഒരു മാസത്തേക്ക് ആര്‍ക്കോ വാടകക്ക് നല്‍കിയതാണത്രേ. പരിയാരത്തെ പഴയ മഠത്തില്‍ ഇയാള്‍ അബോധാവസ്ഥയില്‍ കിടക്കുന്ന വിവരം കിട്ടിയപ്പോൾ പ്രദേശത്തെ നിരവധി മഠങ്ങളുടെ പറമ്പുകളിൽ ചുറ്റിക്കറങ്ങിയ ശേഷമാണ് പൊലീസ് ഇവിടെയെത്തുന്നത്. പൊലീസ് എത്തും മുമ്പ് കൊലയാളികള്‍ രക്ഷപ്പെട്ടിരുന്നു. ഇയാളെ കൊലപ്പെടുത്തിയശേഷം അവര്‍തന്നെയാണോ വിവരം വിളിച്ചുപറഞ്ഞതെന്ന് പൊലീസ് പരിശോധിച്ചുവരുന്നു. പട്ടാപ്പകല്‍ നടന്ന ഞെട്ടിക്കുന്ന കൊലപാതകത്തിെൻറ വിവരമറിഞ്ഞതോടെ പരിസരത്ത് നാട്ടുകാര്‍ തടിച്ചുകൂടി. തൃശൂര്‍ റൂറല്‍ എസ്.പി യതീഷ് ചന്ദ്ര, ചാലക്കുടി ഡിവൈ.എസ്.പി പി.എ. ഷാഹുല്‍ ഹമീദ്, സി.ഐ ഷാജു, എസ്.ഐ ജയേഷ് ബാലന്‍ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൊലപാതകികളെ കുറിച്ച് വ്യക്തമായ സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.