ചെറുതുരുത്തി: കേന്ദ്ര സംഗീത നാടക അക്കാദമി അംഗീകരിച്ച ഏഴ് ദേശീയ നൃത്തരൂപങ്ങളുടെ അവതരണത്തിന് കേരള കലാമണ്ഡലം വേദിയൊരുക്കുന്നു. മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി, ഒഡീസി, കഥക്, സത്രിയ, മണിപ്പൂരി എന്നീ നൃത്തരൂപങ്ങളിൽ ദേശീയശ്രദ്ധ നേടിയ യുവപ്രതിഭകൾ ഒക്ടോബർ മൂന്ന് മുതൽ കലാമണ്ഡലത്തിെൻറ വേദിയിൽ അണിനിരക്കുമെന്ന് കലാമണ്ഡലം ഭരണസമിതി അംഗങ്ങൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആസ്വാദകർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ പുതിയ കോറിയോഗ്രാഫികളാണ് എല്ലാ കലാകാരന്മാരും അവതരിപ്പിക്കുന്നത്. ' ഒക്ടോബർ മൂന്നിന് വൈകീട്ട് അഞ്ചിന് കൂത്തമ്പലത്തിൽ ഡോ. സരോജ വൈദ്യനാഥൻ ഉദ്ഘാടനം ചെയ്യും. കലാമണ്ഡലം ഭരണസമിതി അംഗം ഡോ. എൻ.ആർ. ഗ്രാമപ്രകാശ് അധ്യക്ഷത വഹിക്കും. തുടർന്ന് വൈകീട്ട് 6.30ന് കേരള കലാമണ്ഡലത്തിെൻറ നിള കാമ്പസിലെ യുവകലാകാരികൾ അവതരിപ്പിക്കുന്ന മോഹിനിയാട്ടവും രാത്രി എട്ടിന് ശ്രീലക്ഷ്മി ഗോവർധനനും സംഘവും അവതരിപ്പിക്കുന്ന കുച്ചിപ്പുടിയും അരങ്ങേറും. തുടർന്നുള്ള ദിവസങ്ങളിൽ മധുലിത മൊഹാപത്രയും സംഘവും അവതരിപ്പിക്കുന്ന ഒഡീസി, രാത്രി 7.30ന് ഹരിപത്്മനും സംഘവും അവതരിപ്പിക്കുന്ന ഭരതനാട്യം, അനൂജ് മിശ്രയും സംഘവും അവതരിപ്പിക്കുന്ന കഥക്, കലാമണ്ഡലത്തിെൻറ വള്ളത്തോൾ നഗർ കാമ്പസിലെ യുവനർത്തകികൾ അവതരിപ്പിക്കുന്ന മോഹിനിയാട്ടം എന്നിവയുണ്ടാകും. ഒക്ടോബർ ആറിന് നൃത്തോത്സവം സമാപിക്കും. സമാപനസമ്മേളനം പെരുവനം കുട്ടൻമാരാർ ഉദ്ഘാടനം ചെയ്യും. ഭരണസമിതി അംഗം ടി.കെ. വാസു അധ്യക്ഷനായിരിക്കും. തുടർന്ന് വൈകീട്ട് 6.30ന് സംഘമിത്ര ബോറയും സംഘവും അവതരിപ്പിക്കുന്ന സത്രിയ നൃത്തപരിപാടിയും സിനം ബസുവും സംഘവും അവതരിപ്പിക്കുന്ന മണിപ്പൂരി നൃത്തപരിപാടിയും അരങ്ങേറും. ഒക്ടോബർ നാല്, അഞ്ച്, ആറ് തീയതികളിൽ രാവിലെ കൂത്തമ്പലത്തിൽ മോഹിനിയാട്ടം, കുച്ചിപ്പുടി, കഥക്, മണിപ്പൂരി നൃത്തരൂപങ്ങളുടെ െലക്ചർ ഡെമോൺസ്േട്രഷൻ നടത്തും. ഉദ്ഘാടന-സമാപന സമ്മേളനങ്ങളിൽ കലാമണ്ഡലം ഭരണസമിതി അംഗങ്ങളും, രാഷ്ട്രീയ -സാമൂഹിക -സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങുകളിൽ സംബന്ധിക്കും. വാർത്തസമ്മേളനത്തിൽ ഭരണസമിതി അംഗങ്ങളായ ഡോ. എൻ.ആർ. ഗ്രാമപ്രകാശ്, ടി.കെ. വാസു, അക്കാദമിക് ഡയറക്ടർ ഡോ. സി.എം. നീലകണ്ഠൻ, ഡെപ്യൂട്ടി രജിസ്ട്രാർ എൻ. ഗോപകുമാർ, അസി. രജിസ്ട്രാർ എൻ.കെ. രാധാകൃഷ്ണൻ, നൃത്തവിഭാഗം മേധാവി കലാമണ്ഡലം രാജലക്ഷ്മി എന്നിവർ പങ്കെടുത്തു. ജാലക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.