ഇരിങ്ങാലക്കുട: കല്ലേറ്റുങ്കരയിലെ റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിങ് കേന്ദ്രത്തിൽ മോഷണം പതിവാകുന്നതായി യാത്രക്കാരുടെ പരാതി. ഇതര ജില്ലകളിലേക്ക് ജോലിക്ക് പോകുന്നവരാണ് സ്‌റ്റേഷനിലെ പാര്‍ക്കിങ് കൂടുതൽ ഉപയോഗിക്കുന്നത്. ബൈക്കുകളില്‍നിന്ന് െപട്രോളും ഹെല്‍മെറ്റും മോഷണം പോകുന്നത് പതിവാണെന്ന് യാത്രക്കാര്‍ പറഞ്ഞു. തിരിച്ച് വാഹനം എടുക്കാനെത്തുന്നത് മിക്കവാറും രാത്രിയാണ്. പണം നൽകി പാർക്ക് ചെയ്തിട്ടും അധികൃതർക്ക് സുരക്ഷയൊരുക്കുന്നില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു. കരാര്‍ അടിസ്ഥാനത്തിലാണ് ഇവിടെ പാര്‍ക്കിങ് ഫീസ് പിരിക്കുന്നത്. മോഷണം വ്യാപകമായതോടെ പലരും പാർക്കിങ്ങിന് മറ്റൊരു സ്ഥലം കണ്ടെത്തേണ്ട അവസ്ഥയിലാണ്. വാഹനത്തിെൻറ സുരക്ഷ തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന നിലപാടാണ് ഫീസ് പിരിക്കുന്നവർക്ക്. കഴിഞ്ഞ ദിവസം പുല്ലൂര്‍ ഊരകം സ്വദേശി തൊമ്മാന വീട്ടില്‍ ജോമി ജോർജിെൻറ ബൈക്കിെൻറ പെട്രോള്‍ മോഷ്്ടിച്ചിരുന്നു. ഇതിന് മുമ്പും നിരവധി പേരുടെ ഹെല്‍മെറ്റ് മോഷണം ഉള്‍പ്പെടെ ഇവിടെ നടന്നതായി ജോമി പറഞ്ഞു. സ്റ്റേഷന് മുന്നില്‍ ഷീറ്റിട്ട് മുഴുവന്‍ വാഹനങ്ങള്‍ക്കും സുരക്ഷയേര്‍പ്പെടുത്തുന്നവിധം പാര്‍ക്കിങ് ഏര്‍പ്പെടുത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.