തോമസ് ചാണ്ടിക്കെതിരായ ആരോപണം; മുഖ്യമന്ത്രി മൗനം പാലിക്കുന്നതെന്തിന് –ഉമ്മൻ ചാണ്ടി

കുട്ടനാട്: മന്ത്രി തോമസ് ചാണ്ടിക്കെതിരെ ഇത്രയേറെ ആരോപണങ്ങളുണ്ടായിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുന്നത് എന്തിനെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മാവേലിക്കര പാര്‍ലമ​െൻറ് മണ്ഡലം പ്രസിഡൻറ് സജി ജോസഫ് നടത്തുന്ന 48 മണിക്കൂര്‍ നിരാഹാര സമരത്തി​െൻറ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സത്യം ജനങ്ങളെ അറിയിക്കാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. അതുകൊണ്ട് മുഖ്യമന്ത്രി മൗനംവെടിഞ്ഞേ തീരൂവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറി​െൻറ കാലത്താണ് തഹസില്‍ദാര്‍ റിപ്പോര്‍ട്ട് നല്‍കിയതെന്നാണ് എല്‍.ഡി.എഫ് വാദം. യു.ഡി.എഫ് സര്‍ക്കാര്‍ തോമസ് ചാണ്ടിക്ക് ഇളവുചെയ്ത് കൊടുത്തിട്ടുണ്ടെങ്കില്‍ അതും പരിശോധിക്കപ്പെടണം. ഇതി​െൻറ പേരിൽ മാധ്യമങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണം ശരിയല്ലെന്നും തോമസ് ചാണ്ടി രാജിെവച്ചില്ലെങ്കില്‍ അടുത്ത സമര മാര്‍ഗം കെ.പി.സി.സിയും പ്രതിപഷ നേതാവും തീരുമാനിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പാര്‍ലമ​െൻറ് മണ്ഡലം വൈസ് പ്രസിഡൻറ് ദിനേശ് ബാബു അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് എം. ലിജു മുഖ്യപ്രഭാഷണം നടത്തി. സി.ആര്‍. ജയപ്രകാശ്, എ.എ. ഷുക്കൂര്‍, കെ.പി. ശ്രീകുമാര്‍, മാന്നാര്‍ അബ്ദുല്ലത്തീഫ്, എം. മുരളി, എസ്. ശരത്ത്, നോബിന്‍ പി. ജോണ്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT