'കള്ളനോട്ടടി കേസ് അവസാനിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണം'

കൊടുങ്ങല്ലൂര്‍: ബി.ജെ.പി നേതാക്കളില്‍നിന്ന് കള്ളനോട്ടും നോട്ടടി യന്ത്രങ്ങളും പിടിച്ചെടുത്ത കേസി​െൻറ അന്വേഷണം അവസാനിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് എസ്.ഡി.പി.ഐ ആവശ്യപ്പെട്ടു. കേസ് അട്ടിമറിക്കാന്‍ സി.പി.എമ്മും -ബി.ജെ.പിയും ഒത്തുകളിക്കുകയാണ്. ലക്ഷങ്ങളുടെ കള്ളനോട്ട് അടിച്ചിട്ടും രാജ്യദ്രോഹക്കുറ്റം ചുമത്താത്തത് അതുകൊണ്ടാണ്. ഇൗ ആവശ്യം ഉന്നയിച്ച് ജില്ല കമ്മിറ്റി 25, 26 തീയതികളിൽ പാവറട്ടി മുതല്‍ മതിലകം വരെ വാഹന ജാഥ നടത്തും. 25ന് രാവിലെ ഒമ്പതിന് പാവറട്ടിയില്‍ സംസ്ഥാന സമിതിയംഗം എം. ഫാറൂഖ് ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT