എരുമപ്പെട്ടി: കാടും കാടറിവുകളും തേടി വിദ്യാർഥികളെത്തി. ചിറ്റണ്ട ജ്ഞാനോദയം യു.പി സ്കൂൾ വിദ്യാർഥികളാണ് വനയാത്ര ആഘോഷമാക്കിയത്. ചിറ്റണ്ട പൂങ്ങോട് വനത്തിലെ ചെറുചക്കി ചോല സംഭരണി പ്രദേശവും വാച്ച് ടവറുമാണ് സന്ദർശിച്ചത്. പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരായ സി.ആർ. രൺജിത്ത്, കെ.ടി. സൈജൻ എന്നിവർ അനുഗമിച്ചു. വനസംരക്ഷണ സമിതി അംഗം ഉണ്ണികൃഷ്ണൻ, പി.ടി.എ പ്രസിഡൻറ് കെ.ടി. സുരേഷ് കുമാർ, പ്രധാനാധ്യാപിക സി.പി. ഗീത എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.