വേണ്ട ബ്രോ: സന്ദേശറാലിയും ഫ്ലാഷ് മോബും

തൃശൂർ: ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ സിറ്റി പൊലീസി​െൻറ 'വേണ്ട ബ്രോ' കാമ്പയി​െൻറ ഭാഗമായി ശക്തന്‍തമ്പുരാന്‍ കോളജ് വിദ്യാർഥികൾ സന്ദേശ റാലിയും ഫ്ലാഷ്മോബും സംഘടിപ്പിച്ചു. അസി. കമീഷണർ -പി. വാഹിദ് ഫ്ലാഗ് ഓഫ് ചെയ്തു. പാറമേക്കാവ് പരിസരത്തുനിന്നാരംഭിച്ച റാലി തെക്കേഗോപുരനടയില്‍ സമാപിച്ചു. തുടര്‍ന്ന് ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. പ്രിന്‍സിപ്പൽ അജിത്കുമാര്‍ രാജ, ഡയറക്ടര്‍ ജോജു തരകന്‍, അധ്യാപകന്‍ കെ. ജയകുമാര്‍, കണ്‍ട്രോള്‍ റൂം സി.ഐ -ബെന്നി, ട്രാഫിക് എസ്.ഐ- പി.പി. ജോയ് എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.