ഗുരുവായൂർ: ദേവസ്വം വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഫയർ സ്റ്റേഷൻ ഗുരുവായൂരിൽ നിലനിർത്തണമെന്നു ചേംബർ ഓഫ് കോമേഴ്സ് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് പി.വി. മുഹമ്മദ് യാസിൻ അധ്യക്ഷത വഹിച്ചു. രവി ചങ്കത്ത്, ആർ.വി. റാഫി, ടി.വി. ഉണ്ണികൃഷ്ണൻ, കെ.പി.എ. റഷീദ്, പി. മുരളീധരൻ, ജി.കെ. രാമകൃഷ്ണൻ, കെ.വി. അബ്്ദുൽ ഗഫൂർ, എം.കെ. നാരായണൻ നമ്പൂതിരി, കെ.പി. അബൂബക്കർ, കെ.ആർ. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി.വി. മുഹമ്മദ് യാസിൻ (പ്രസി), കെപി.എ. റഷീദ് (വൈ. പ്രസി), രവി ചങ്കത്ത് (സെക്ര), കെ.വി. അബ്്ദുൽ ഗഫൂർ (ജോ. സെക്ര), ആർ.വി. റാഫി (ട്രഷ). ഒാഫിസ് ആക്രമിച്ചവരെ പിടികൂടണം -സി.പി.െഎ ഗുരുവായൂർ: വടക്കേകാട് കൊടമന സ്മാരക മന്ദിരത്തിൽ പ്രവർത്തിക്കുന്ന സി.പി.ഐ ലോക്കൽ കമ്മിറ്റി ഓഫിസ് തല്ലി തകർക്കുകയും തീയിട്ട് നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തവരെ പിടികൂടണമെന്ന് സി.പി.ഐ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വടക്കേകാട് മേഖലയിൽ കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ സി.പി.ഐ, സി.പി.എം സമ്മേളനത്തോടനുബന്ധിച്ച് സ്ഥാപിച്ച ബോർഡുകൾ, കൊടി തോരണങ്ങൾ, കൊടിമരങ്ങൾ, സ്തൂപങ്ങൾ എന്നിവ തകർത്തിരുന്നു. യുവജന ക്ലബുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവയും അക്രമത്തിന് വിധേയമായിട്ടുണ്ട്. രാത്രി മേഖലകളിൽ പൊലീസ് പരിശോധന ശക്തമാക്കണമെന്നും മണ്ഡലം സെക്രട്ടറി പി. മുഹമ്മദ് ബഷീർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.