തൃശൂർ: അക്ഷര ജ്യോതി സാംസ്കാരിക സംഘടന വാർഷിക സമ്മേളനം ഒക്ടോബർ 29ന് 3.30ന് സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ നടക്കും. തേറമ്പിൽ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പ്രസിഡൻറ് ഡേവീസ് കണ്ണമ്പുഴ അധ്യക്ഷത വഹിക്കും. 'മാനവികത, ജനാധിപത്യം, സ്വാതന്ത്ര്യം' സെമിനാറിൽ ഡോ. എം. തോമസ് മാത്യു വിഷയം അവതരിപ്പിക്കും. കവിയരങ്ങും ഉണ്ടാകും. വാർത്തസേമ്മളനത്തിൽ ഡേവീസ് കണ്ണമ്പുഴ, പി.വി. ഗംഗാധരൻ, സി.ബി.എസ്. മണി, പി.എസ്. സുകുമാരൻ, എൻ. രാജഗോപാൽ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.