തൃശൂർ: ഇനി അവസരമില്ലെന്ന തിരിച്ചറിവ് ആദർശ് അജയ്കുമാറിന് സങ്കടമാണ് നൽകുന്നത്. കഴിഞ്ഞ അഞ്ചുതവണയും ആദർശിെൻറ വയലിൻ മികവിനെ തുരത്താൻ ജില്ല സി.ബി.എസ്.ഇ കലോത്സവത്തിൽ മറ്റാരുമില്ല. ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയായ ആദർശ് അവസാന അവസരവും കസറി. ധർമ്മാവതി രാഗത്തിൽ പരംന്താമവതി ജയന്തിയെന്ന കീർത്തനം ആലപിച്ചാണ് അഞ്ചാംതവണയും ഒന്നാമനായത്. കഴിഞ്ഞ രണ്ടുവർഷങ്ങളിലും സംസ്ഥാന സി.ബി.എസ്.ഇ കേലാത്സവത്തിൽ ഒന്നാമനാണ്. 2014ൽ രണ്ടാമനും. തുടർ പഠനകാലത്തും വേദികളിൽ വയലിനുമായി പ്രത്യക്ഷപ്പെടുമെന്ന് ആദർശ് വ്യക്തമാക്കി. ആകാശവാണി തൃശൂർ നിലയത്തിലെ ആർടിസ്റ്റ് ടി.എച്ച്. സുബ്രഹ്മണ്യെൻറ കീഴിലാണ് ഏഴുവർഷമായി വയലിൻ പരിശീലിക്കുന്നത്. പിതാവ് അജയ്കുമാർ പ്രവാസിയാണ്. മാതാവ് ശ്രീകല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.