അഞ്​ജലിക്ക്​ ഇക്കുറിയും എതിരാളികളില്ല

തൃശൂർ: ജില്ല സി.ബി.എസ്.ഇ കലോത്സവത്തിലെ അറബി പദ്യപാരായണത്തിൽ മൂന്നുവർഷമായി അഞ്ജലിയാണ് താരം. തൃപ്രയാർ ലെമർ പബ്ലിക് സ്കൂളിലെ ഇൗ ഒമ്പതാം ക്ലാസുകാരിയെ പിന്നിലാക്കാൻ കച്ചമുറുക്കിയവർ ഇക്കുറിയും തോൽവി സമ്മതിച്ചു. െഎ.എസി​െൻറ തീവ്രവാദ പ്രവർത്തനങ്ങളാൽ മുസ്ലിംകളും ഇസ്ലാമും വിമർശനമേൽക്കുന്നതിന് എതിരെയാണ് ഇക്കുറി അഞ്ജലി പാടിയത്. കവിതയിലൂടെ മുസ്ലിം സമുദായത്തിനും ഇസ്ലാമിനും െഎക്യദാർഢ്യം അർപ്പിക്കുകയായിരുന്നുവെന്ന് അഞ്ജലി പറഞ്ഞു. സ്കൂളിലെ അറബി അധ്യാപകൻ സലിം കൊച്ചിയും കോഴിക്കോട് ഫാറൂഖ്കോളജ് വിദ്യാർഥി അഷറും ചേർന്നാണ് കവിത പഠിപ്പിച്ചത്. സംസ്കൃതം കവിതാലാപനത്തിലും ഇൗ മിടുക്കിയാണ് ജേതാവ്. രണഭൂമിയിൽ മരിച്ചുവീഴുന്ന രാവണെന കാണുന്ന പത്നി മേണ്ഡാദരിയുടെ വിലാപമാണ് കവിതയായി ആലപിച്ചത്. നാലുകൊല്ലത്തെ കുത്തക നിലനിർത്താൻ വെള്ളിയാഴ്ച ഇംഗീഷ് കവിത പാരായണത്തിലും അഞ്ജലി മത്സരിക്കുന്നുണ്ട്. ഇംഗ്ലീഷ് അധ്യാപകനായ പിതാവ് അജിത് കുമാർ കവിത പരിശീലിപ്പിക്കുന്നതിനാൽ തികഞ്ഞ പ്രതീക്ഷയാണുള്ളത്. ഒപ്പം മാർഗം കളിയിൽ കൂടി ഒരു കൈ നോക്കുന്നുണ്ട്. മാതാവ് അമ്പിളിക്കല അക്കൗണ്ടൻറാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.