കാർഷിക സർവകലാശാല വി.സിയുടെ ചുമതല ടിക്കാറാം മീണക്ക്​ നൽകിയേക്കും

തൃശൂർ: കേരള കാർഷിക സർവകലാശാല വൈസ് ചാൻസലറുടെ ചുമതല കാർഷികോൽപാദന കമീഷണർക്ക് നൽകുമെന്ന് സൂചന. കീഴ്വഴക്കവും മലയാളം സർവകലാശാല വി.സി കെ. ജയകുമാർ ഒഴിഞ്ഞപ്പോൾ ഉഷ ടൈറ്റസിന് ചുമതല നൽകിയതും മാതൃകയാക്കുമെന്നാണ് വിവരം. തൃശൂർ മുൻ കലക്ടർ ടിക്കാറാം മീണയാണ് കാർഷികോൽപാദന കമീഷണർ. കുമരകത്ത് കൃഷിമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന സർവകലാശാല ജനറൽ കൗൺസിൽ യോഗത്തിൽ മീണ പെങ്കടുത്തിരുന്നു. വെള്ളിയാഴ്ച തൃശൂർ 'കില'യിൽ തുടങ്ങുന്ന കാർഷിക രംഗം മാധ്യമ പ്രവർത്തകരുടെ ശിൽപശാലയിൽ പെങ്കടുക്കുന്ന മീണ, സർവകലാശാലയിൽ പുതിയ അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനത്തിന് എത്തുന്നുണ്ട്. കീഴ്വഴക്കം അനുസരിച്ച് കൃഷി വകുപ്പ് സെക്രട്ടറിക്കോ കാർഷികോൽപാദന കമീഷണർക്കോ വി.സിയുടെ ചുമതല നൽകണമെന്ന് ആവശ്യപ്പെട്ട് കെ. മുരളീധരൻ എം.എൽ.എ ഗവർണർക്ക് കത്ത് നൽകിയതായി അറിയുന്നു. 2006ൽ കെ.വി. പീറ്റർ വി.സി സ്ഥാനം ഒഴിഞ്ഞപ്പോൾ കൃഷി വകുപ്പ് സെക്രട്ടറിയായിരുന്ന ഇ.കെ. മാജിക്കാണ് ചുമതല നൽകിയത്. 2012ൽ കെ.ആർ. വിശ്വംഭരൻ വിരമിച്ച സ്ഥാനത്ത് കെ.ആർ. ജ്യോതിലാൽ നിയമിതനായി. നിലവിലെ വി.സി ഡോ. പി. രാജേന്ദ്രൻ ഒക്ടോബർ 31ന് വിരമിക്കുേമ്പാൾ കാർഷിക സാമ്പത്തിക വിഭാഗത്തിലെ വനിതക്ക് വി.സിയുടെ ചുമതല നൽകണമെന്നാണ് പ്രൊ ചാൻസലറായ കൃഷി മന്ത്രിയുടെ താൽപര്യമത്രെ. എന്നാൽ, അതിൽ സി.പി.െഎയിൽ ഭിന്നാഭിപ്രായക്കാരുണ്ട്. വി.സിയുടെ ചുമതല ഡീനിന് ൈകമാറണമെന്നാണ് സി.പി.എമ്മിൽ ചിലരുടെ പക്ഷം. സ്ഥിരം വി.സി സ്ഥാനത്തേക്ക് പുറത്തുനിന്ന് ഒരാളെ കൊണ്ടുവരികയും പുതിയ കാഴ്ചപ്പാടോടെ സർവകലാശാല അഴിച്ചു പണിയുകയും വേണമെന്ന് ഇക്കൂട്ടർക്ക് അഭിപ്രായമുണ്ട്. അതിനിടെ, സി. അച്യുതമേനോ​െൻറ പേരിടുമെന്ന് കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ ജനറൽ കൗൺസിലിൽ പ്രഖ്യാപിച്ച കെട്ടിടം വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും. കെട്ടിടം കൃഷി മന്ത്രിയും സ്പോർട്സ് കോംപ്ലക്സ് കായിക മന്ത്രി എ.സി. മൊയ്തീനും ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.