ആധാറുണ്ടെങ്കിലും പാൻ കാർഡെടുക്കൽ കഠിനം തന്നെ

തൃശൂർ: നിസ്സാര കാരണങ്ങൾ കാട്ടി പാൻ കാർഡിനുള്ള അപേക്ഷ നിരസിക്കുന്നു. അതോടെ, ബാങ്ക് അക്കൗണ്ടെടുക്കാൻ പാൻ കാർഡിന് അപേക്ഷിക്കുന്നവർ കുഴങ്ങി. ആധാറിലെ ചെറിയ ന്യൂനതകൾ കാട്ടിയാണ് അപേക്ഷ നിരസിക്കുന്നത്. പിന്നീട് ആധാർ തിരുത്താനായി അക്ഷയ കേന്ദ്രങ്ങൾ കയറിയിറേങ്ങണ്ടി വരികയാണ്. മൂന്നുമാസം മുമ്പ് വരെ ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട് എന്നിവ ഉണ്ടെങ്കിൽ പാൻ കാർഡ് ലഭിക്കുമായിരുന്നു. ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യണമെന്ന അറിയിപ്പിനു ശേഷമാണ് പാൻ കാർഡ് എടുക്കൽ സങ്കീർണമായത്. ആധാർ കാർഡും വയസ്സ് തെളിയിക്കാൻ സ്കൂൾ സർട്ടിഫിക്കറ്റുമാണ് അപേക്ഷക്കൊപ്പം വേണ്ടത്. ആധാറിലെ വിവരങ്ങൾ അപൂർണമാണെന്ന് കാട്ടിയാണ് അപേക്ഷ നിരസിക്കുന്നത്. കമ്പ്യൂട്ടറിൽ ആധാർ വിവരങ്ങൾ പരിശോധിക്കുമ്പോൾ കണ്ണി​െൻറ അടയാളം ശരിയല്ല, കൈയുടെ ചിഹ്നത്തിന് വ്യക്തതയില്ല തുടങ്ങിയ കാരണങ്ങളാണ് പറയുന്നത്. വ്യക്തതയുള്ള വിവരത്തിനായി പുതിയ ആധാർ കാർഡ് എടുക്കാൻ ആവശ്യപ്പെട്ട് അപേക്ഷകരെ തിരിച്ച‍യക്കുന്നു. കാർഡിലെ തെറ്റു തിരുത്താൻ മൂന്നുമാസത്തിലധികം കാത്തിരിക്കണം. ആധാർ കാർഡിലെയും സ്കൂൾ സർട്ടിഫിക്കറ്റിലെയും ജനനത്തീയതിയിലെ വ്യത്യാസമാണ് കാരണം. മുമ്പത്തെ ആധാർ കാർഡിൽ ജനന വർഷം മാത്രമാണുണ്ടായിരുന്നത്. ഇപ്പോൾ മാസവും ദിവസവും ഉൾപ്പെടുത്തിെയങ്കിലും സ്കൂൾ സർട്ടിഫിക്കറ്റിൽ നിന്ന് വ്യത്യസ്തമായിരിക്കും. പേരിനൊപ്പം ഇനീഷ്യൽ വരുന്നവരുടെ അപേക്ഷയും നിരസിക്കുന്നുണ്ട്. ഇടത്തരം സാമ്പത്തിക ക്രയവിക്രയങ്ങളിൽ എല്ലാ സാമ്പത്തിക സ്ഥാപനങ്ങളിലും പാൻകാർഡ് നിർബന്ധമാണ്. ഇൗ കാരണത്താൽ പലർക്കും വായ്പക്ക് അപേ‍ക്ഷിക്കാൻപോലും കഴിയുന്നില്ല. അപേക്ഷ നിരസിക്കുന്നതിനെ കുറിച്ച് പാൻ പ്രൊസസിങ് ഓഫിസിലെ ഉദ്യോഗസ്ഥർ കൈമലർത്തുകയാണ്. കേരളം ഉൾെപ്പടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലുള്ളവർക്ക് ചെന്നൈ‍ ഓഫിസിൽ നിന്നാണ് പാൻ വിതരണം ചെയ്യുന്നത്. അപേക്ഷകരുടെ എണ്ണം കൂടിയതോടെ യഥാസമയം പാൻ വിതരണം ചെയ്യാനാവാത്ത സ്ഥിതിയുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.