കൊടുങ്ങല്ലൂർ: എടവിലങ്ങിൽ അമൃതം പൊടി നിർമാണ യൂനിറ്റിലെ പൊടിക്കൽ യന്ത്രത്തിൽ സ്ത്രീയുടെ കൈ കുടുങ്ങി. കൊടുങ്ങല്ലൂർ ഫയർഫോഴ്സും സമീപ സ്ഥാപനങ്ങളിലുള്ളവരുമാണ് രക്ഷപ്പെടുത്തിയത്. കാര പുതിയറോഡിൽ പോണത്ത് അംബികയുടെ (42) കൈയാണ് യന്ത്രത്തിൽ കുടുങ്ങിയത്. യന്ത്രം വൃത്തിയാക്കുന്നതിനിടെ വ്യാഴാഴ്ച വൈകീട്ട് 4.30ഓടെയാണ് സംഭവം. സ്റ്റേഷൻ ഒാഫിസർ സുനിൽ ജോസഫ്, ലീഡിങ് ഫയർമാൻ എം.എൻ. സുധൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഫയർഫോഴ്സിെൻറ രക്ഷാപ്രവർത്തനം. പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഫയർഫോഴ്സ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.