ആമ്പല്ലൂര്‍-: കര്‍ഷകരുടെ ആഴ്ചകള്‍നീണ്ട കാത്തിരിപ്പിനൊടുവില്‍ കരയാംപാടത്ത് കൊയ്ത്തുയന്ത്രമെത്തി. ഇതോടെ പാടശേഖരത്തില്‍ കൊയ്ത്ത് പുനരാരംഭിച്ചു. അമ്പത് ഏക്കറോളം സ്ഥലത്തെ നെല്‍കൃഷി കൊയ്തെടുക്കാന്‍ വൈകിയതോടെ ഭൂരിഭാഗം കതിരുകളും വീണ് മുളവന്ന അവസ്ഥയിലായി. പലയിടത്തും വെള്ളത്തില്‍ വീണു കിടക്കുന്ന നെല്ല് മുളച്ചുതുടങ്ങുകയും ചെയ്തിരുന്നു. കൊയ്ത്ത് യന്ത്രം കൊണ്ടുവരാമെന്നേറ്റ ഏജൻറുമാര്‍ യഥാസമയം യന്ത്രം എത്തിക്കാതിരുന്നതും അപ്രതീക്ഷിത മഴയുമാണ് നെല്‍കൃഷി നശിക്കാന്‍ കാരണമായത്. പഞ്ചായത്തിെൻറ നെല്ലറയായ കരയാംപാടം പാടശേഖരത്തില്‍ അറുപതോളം കര്‍ഷകരാണ് കൃഷിയിറക്കിയത്. രണ്ടാഴ്ച മുമ്പ് പാടശേഖരത്തിെൻറ ഒരു ഭാഗത്തെ നെല്‍കതിരുകള്‍ കൊയ്തിരുന്നു. കൊയ്ത്ത് യന്ത്രം പ്രവര്‍ത്തിപ്പിച്ചിരുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ ദീപാവലി പ്രമാണിച്ച് നാട്ടില്‍ പോയി തിരിച്ചു വന്നില്ല. ഇതിനിടെ തൊഴിലാളികളെവെച്ച് കൊയ്തെടുക്കാന്‍ ശ്രമിച്ചെങ്കിലും കിട്ടാത്തത് തിരച്ചടിയായി. ഇപ്പോള്‍ പാടശേഖരസമിതിയുടെയും നന്തിപുലം കൃഷിഭവെൻറയും ഇടപെടലിനെ തുടര്‍ന്ന് ആലപ്പുഴയില്‍നിന്നാണ് കൊയ്ത്ത് യന്ത്രം എത്തിച്ചത്. രണ്ട് ദിവസംകൊണ്ട് കൊയ്ത്ത് പൂര്‍ത്തിയാകുമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ. മുന്‍വര്‍ഷത്തേക്കാള്‍ വിളവ് കൂടുതല്‍ പ്രതീക്ഷിച്ചെങ്കിലും യഥാസമയം കൊയ്ത്ത് യന്ത്രം കിട്ടാതെ കൃഷി നശിച്ചത് വലിയ സാമ്പത്തിക നഷ്ടം വരുത്തുമെന്ന് കര്‍ഷകര്‍ പറഞ്ഞു. ഇത്തരത്തില്‍ കൃഷി നശിച്ച കര്‍ഷകര്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതിനായി കൃഷി വകുപ്പ് അധികൃതരെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. പാട്ടത്തിനെടുത്ത പാടത്ത് വായ്പയെടുത്തും, സ്വര്‍ണം പണയപ്പെടുത്തിയുമാണ് പലരും കൃഷിയിറക്കിയത്. പാടശേഖരത്തിെൻറ പടിഞ്ഞാറ് ഭാഗത്തും ഐക്കരക്കുന്ന് ഭാഗത്തുമാണ് ഇനി കൊയ്യാനുള്ളത്. വെള്ളം കെട്ടിക്കിടക്കുന്നത് കൊയ്ത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ടെങ്കിലും എത്രയും വേഗം കൊയ്ത്ത് പൂര്‍ത്തീകരിക്കാനാണ് ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.