വാടാനപ്പള്ളി: തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിൽ വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് ഓവറോൾ ചാമ്പ്യൻമാരായി. ഫുട്ബാൾ, ക്രിക്കറ്റ് മത്സരങ്ങളിൽ വാടാനപ്പള്ളി പഞ്ചായത്ത് വിജയിച്ചു. സമാപന സമ്മേളനത്തിൽ ഗീതഗോപി എം.എൽ.എ േട്രാഫി നൽകി. തളിക്കുളം ബ്ലോക്ക് പ്രസിഡൻറ് ഡോ. എം.ആർ. സുഭാഷിണി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം ശോഭ സുബിൻ മുഖ്യാതിഥിയായി. പഞ്ചായത്ത് പ്രസിഡൻറുമാരായ ഷിജിത്ത് വടക്കുഞ്ചേരി, കെ.കെ. രജനി, ബ്ലോക്ക് വൈസ് പ്രസിഡൻറ് ഇ.പി. ശശികുമാർ, സുലേഖ ജമാൽ, ഗീത മണികണ്ഠൻ, രജനി ബാബു, ബി.ഡി.ഒ ജി.പി. ശ്രീജിത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.