മാള: തകർന്ന് ഗതാഗതം ദുസ്സഹമായ മാള - -ആലുവ പൊതുമരാമത്ത് റോഡിെൻറ ശോച്യാവസ്ഥക്ക് അടിയന്തര പരിഹാരമാവശ്യപ്പെട്ട് കോൺഗ്രസ് ഉപവാസം നടത്തി. യൂത്ത് കോൺഗ്രസ് മാള മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ കോട്ടമുറിയിൽ നടത്തിയ സമരം മുൻ ഡി.സി.സി ജനറൽ സെക്രട്ടറി എ.ആർ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മാള ടൗണിൽനിന്ന് പോകുന്ന റോഡിെൻറ കോട്ടമുറി -വലിയപറമ്പ് ഭാഗമാണ് പാടെ തകർന്നത്. കാൽനട പോലും അസാധ്യമായെന്ന് നാട്ടുകാർ പറഞ്ഞു. ഷിേൻറാ എടാട്ടുകാരൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി. ജന.സെക്രട്ടറി എ.എ. അഷറഫ്, നേതാക്കളായ ദിലീപ് പരമേശ്വരൻ, സോയ് കോലഞ്ചേരി, ഇന്ദിര ശിവരാമൻ, പഞ്ചായത്തംഗങ്ങളായ ടി.കെ. ജിനേഷ്, ജൂലി ബെന്നി, വർഗീസ് വടക്കൻ, കെ.എം. ബാവ, ഷൈനി റാഫേൽ, വിനയൻ കാവനാട്, വിനോദ് വിതയത്തിൽ, ഉല്ലാസ് പാടുത്തി പറമ്പിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.