ആമ്പല്ലൂര്‍-: പുതുക്കാട് ഉഴിഞ്ഞാല്‍പാടത്തും സമീപത്തെ റോഡിലും മാലിന്യം തള്ളുന്നത് നാട്ടുകാര്‍ക്ക് ദുരിതമാകുന്നു. അറവ് മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യവും, ബാര്‍ബര്‍ ഷോപ്പിലെ മാലിന്യവുമാണ് ചാക്കുകളിലാക്കി തള്ളിയത്. മാലിന്യം സമീപത്തെ തോട്ടിലൂടെ കുറുമാലി പുഴയിലാണ് എത്തുന്നത്. ബാര്‍ബര്‍ ഷോപ്പില്‍ നിന്നുള്ള മുടിയും മറ്റ് മാലിന്യങ്ങളും റോഡിരികിൽ വ്യാപകമായി തള്ളിയിരിക്കുകയാണ്. ഉഴിഞ്ഞാല്‍പാടം ഷട്ടര്‍ മുതല്‍ ഡിസ്റ്റിലറി വരെയുള്ള റോഡിെൻറ ഇരുഭാഗത്തും മാലിന്യം കുമിഞ്ഞുകൂടുകയാണ്. മാംസാവശിഷ്്ടങ്ങള്‍ അഴുകിയതിനാല്‍ രൂക്ഷ ദുര്‍ഗന്ധവും, തെരുവുനായ്ക്കളുടെ ശല്യവും പെരുകി. പ്രദേശത്ത് വഴിവിളക്കില്ലാത്തത് മാലിന്യം തള്ളലിന് സൗകര്യവുമായി. വഴിയരികിലെ കാട് വെട്ടിമാറ്റി മാലിന്യം നീക്കം ചെയ്യണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.