മന്ത്രി സി. രവീന്ദ്രനാഥ് പഴയ ആർ.എസ്.എസ്​ ^അനിൽ അക്കര

മന്ത്രി സി. രവീന്ദ്രനാഥ് പഴയ ആർ.എസ്.എസ് -അനിൽ അക്കര തൃശൂർ: മന്ത്രി സി. രവീന്ദ്രനാഥ് ആർ.എസ്.എസ് ശാഖ അംഗവും എ.ബി.വി.പി ചെയർമാൻ സ്ഥാനാർഥിയും ആയിരുെന്നന്ന് അനിൽ അക്കര എം.എൽ.എ. വിദ്യാഭ്യാസ വകുപ്പിേൻറതായി പുറത്തുവന്ന ദീൻദയാൽ ഉപാധ്യായ ജന്മദിന ആഘോഷ സർക്കുലർ വിവാദമായതോടെയാണ് മന്ത്രിെയപ്പറ്റി എം.എൽ.എയുടെ 'വെളിപ്പെടുത്തൽ'. 'കുട്ടിക്കാലത്ത് എറണാകുളം ചേരാനെല്ലൂർ ആർ.എസ്.എസ് ശാഖ അംഗമായിരുന്നു രവീന്ദ്രനാഥ്. പിന്നീട് ഇ.എം.എസ് പഠിച്ച തൃശൂർ സ​െൻറ് തോമസ് കോളജിൽ എ.ബി.വി.പി ചെയർമാൻ സ്ഥാനാർഥിയായി നോമിനേഷൻ നൽകി. ഇതെല്ലാം ശരിയെങ്കിൽ ഇനി എത്ര കാണാനിരിക്കുന്നു?' -എന്ന ചോദ്യത്തോടെയാണ് എം.എൽ.എയുടെ കുറിപ്പ്. ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായി. രവീന്ദ്രനാഥിന് വിദ്യാഭ്യാസ വകുപ്പ് ലഭിച്ചപ്പോൾ 'ഹിന്ദു പ്രതിനിധി വിദ്യാഭ്യാസ മന്ത്രിയായത് ബി.ജെ.പിയുടെ നേട്ടമാണ്' എന്ന് സംഘ്പരിവാർ സഹയാത്രികൻ രാഹുൽ ഈശ്വർ പറഞ്ഞത് ചർച്ചയായിരുന്നു. ഇടതുപക്ഷം ഏറ്റെടുത്ത ബീഫ് ഫെസ്റ്റിവലിനെ രവീന്ദ്രനാഥ് വിമർശിച്ചതും വിവാദമായി. സ്‌കൂളുകളിലെ ഭക്ഷണ മെനുവിൽനിന്ന് സസ്യേതര വിഭവങ്ങൾ എടുത്തു കളയാൻ മന്ത്രി ശ്രമിക്കുന്നുവെന്ന ആക്ഷേപമാണ് ഇടക്കാലത്ത് ഉയർന്ന മറ്റൊന്ന്. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് ഭക്ഷണ മെനു സർക്കുലറിൽ മാംസ വിഭവങ്ങൾ ഉൾപ്പെടുത്താത്തത് വിവാദമായതോടെ വിശദീകരണവുമായി വിദ്യാഭ്യാസ വകുപ്പ് രംഗത്തെത്തി. സ്‌കോളർഷിപ് പരീക്ഷയുടെ മറവിൽ സംഘ് പരിവാർ ആശയങ്ങൾ പ്രചരിപ്പിക്കുന്ന പുസ്തകങ്ങൾ സ്‌കൂളുകളിൽ വിതരണം ചെയ്തതാണ് മറ്റൊരു വിവാദം. അതിന് പിന്നാലെയാണ് ആർ.എസ്.എസ് ആചാര്യൻ ദീൻദയാൽ ഉപാധ്യായയുടെ ജന്മദിനാഘോഷ സർക്കുലർ. കേന്ദ്ര സർക്കാർ നിർദേശം പാലിക്കുന്നുവെന്ന് പറഞ്ഞാണ് സർക്കുലർ എന്ന് വാദം ഉണ്ടായി. എന്നാൽ സംസ്ഥാന സർക്കാറിന് തീരുമാനമെടുക്കാമെന്നിരിക്കെ സർക്കുലർ ഇറക്കിയതിൽ മന്ത്രിക്കെതിരെ വിമർശനമുയർന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.