സംസ്ഥാന പ്രവര്‍ത്തക കണ്‍വെന്‍ഷന്‍

തൃശൂര്‍: ഖാദി ആൻഡ് സ്മാള്‍ എൻറർപ്രണേഴ്സ് കൗണ്‍സില്‍ വ്യാപാരി വ്യവസായി സമിതി സംസ്ഥാന ട്രഷറര്‍ ബിന്നി ഇമ്മട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് കാവില്‍ പി. മാധവന്‍ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ഓര്‍ഗനൈസിങ് സെക്രട്ടറി അബ്ദുൽ അസീസ്, സെക്രട്ടറി ജെയിംസ് പി. ജോർജ് എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. ജില്ല പ്രസിഡൻറ് മേവിസ് ഡേവിസ്, സെക്രട്ടറി പി.ടി. ഡേവിഡ് തുടങ്ങിയവര്‍ സംസാരിച്ചു. കേന്ദ്രസര്‍ക്കാറി​െൻറ ജനദ്രോഹപരമായ നടപടികള്‍ പിന്‍വലിച്ച് 50 ലക്ഷം രൂപ വരെ വിറ്റുവരവുള്ള 21 ഇനം ഉൽപാദക യൂനിറ്റുകളെ ജി.എസ്.ടിയില്‍നിന്ന് ഒഴിവാക്കണമെന്ന പ്രമേയം പാസാക്കി. കേന്ദ്രസര്‍ക്കാറിന് പരാതി നൽകാൻ തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.