ബാങ്കിൽ സൈറൺ മുഴങ്ങി; പരിഭ്രാന്തരായി പരിസരവാസികൾ

ഗുരുവായൂർ: ബാങ്കിൽ സൈറൺ മുഴങ്ങിയത് പരിഭ്രാന്തി പരത്തി. പടിഞ്ഞാറെ നടയിലെ പഞ്ചാബ് നാഷനൽ ബാങ്കിലാണ് വ്യാഴാഴ്ച രാത്രി 7.30 ഓടെ സൈറൺ മുഴങ്ങിയത്. പരിഭ്രാന്തരായ സമീപവാസികൾ ഉടൻ പൊലീസിലും ബാങ്ക് ജീവനക്കാരെയും വിവരമറിയിച്ചു. ടെമ്പിൾ സി.ഐ യു.എച്ച്. സുനിൽദാസി​െൻറ നേതൃത്വത്തിൽ പൊലീസും ബാങ്ക് മാനേജർ വേണുഗോപാലി​െൻറ നേതൃത്വത്തിൽ ജീവനക്കാരും സ്ഥലത്തെത്തി. ബാങ്ക് തുറന്ന് പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. സെൻസറിന് മുന്നിലൂടെ എലി ഒാടിയതാകാം എന്ന് സംശയിക്കുന്നതായി ബാങ്ക് ജീവനക്കാർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.