കുന്നംകുളം: അടുപ്പുട്ടി സെൻറ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ മാര്‍ ഒസിയോ താപസെൻറ ഓർമപ്പെരുന്നാള്‍ വെള്ളിയാഴ്ച തുടങ്ങും. ആഘോഷത്തിെൻറ ഭാഗമായി പള്ളി ദീപാലംകൃതമായി. ദേവാലയത്തിന് കീഴിലുള്ള പെലക്കാട്ടുപയ്യൂര്‍, പുതുശ്ശേരി, കാണിപ്പയ്യൂര്‍, പയ്യൂര്‍ സ്കൂള്‍, മാന്തോപ്പ്, പുത്തനങ്ങാടി, തോമാച്ചന്‍ റോഡ്, ടൗണ്‍, കൊട്ടില്‍പ്പടി എന്നിവിടങ്ങളിലെ കുരിശുപള്ളികളില്‍ വൈകീട്ട് നാലിന് ധൂപപ്രാർഥനയുണ്ടാകും. ഏഴിന് നടക്കുന്ന സന്ധ്യാനമസ്‌കാരത്തിനും ശനിയാഴ്ച വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനക്കും സഭാധ്യക്ഷന്‍ മോറാന്‍ മാര്‍ ബസ്സേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവ മുഖ്യകാർമികനാകും. പള്ളിനടയിലെ പരുമല മാര്‍ ഗ്രീഗോറിയോസ് കുരിശുപള്ളിയിലേക്ക് കൊടിയും ശ്ലീബായും വഹിച്ചുള്ള പ്രദക്ഷിണം കഴിയുന്നതോടെ ആഘോഷം തുടങ്ങും. 47 കമ്മിറ്റികളാണ് ആഘോഷത്തില്‍ പങ്കാളികളാകുക. ആനകളുടെ അകമ്പടിയോടെ ദേശങ്ങളില്‍ എഴുന്നള്ളിപ്പുകള്‍ നടക്കും. വൈകീട്ട് അഞ്ചിനാണ് കൂട്ടിയെഴുന്നള്ളിപ്പ്. 25 ആനകളെ എഴുന്നള്ളിപ്പിക്കുന്നതിനുള്ള അനുമതിയാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.