തൃശൂർ: മണ്ണുത്തി ഗവ. വെറ്ററിനറി കോളജ് ഹോസ്റ്റൽ കെട്ടിടത്തിെൻറ ജനാലകളിൽ കൊതുകുവല സ്ഥാപിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. കൊതുക് നിർമാർജനത്തിെൻറ ഭാഗമായി പൊന്തക്കാടുകൾ വെട്ടിത്തെളിച്ച് ശുചീകരണം നടത്തണമെന്നും കമീഷൻ ആക്ടിങ് ചെയർമാൻ പി. മോഹൻദാസ് നിർദേശം നൽകി. കൊതുക് നിവാരണത്തിനായി ഹോസ്റ്റൽ പരിസരത്ത് ഫോഗിങ് നടത്തണമെന്നും കമീഷൻ കോളജ് ഡീനിന് നിർദേശം നൽകി. ഹോസ്റ്റലിൽ താമസിക്കുന്ന ഒരു വിദ്യാർഥിയുടെ പിതാവ് നൽകിയ പരാതിയിലാണ് നടപടി. ഡെങ്കി, ചികൻഗുനിയ രോഗങ്ങൾ വരാതിരിക്കാൻ ഹോസ്റ്റലിൽ കൊതുകുവല സ്ഥാപിക്കണമെന്നാണ് ആവശ്യം. കൊതുക് ശല്യം അവസാനിപ്പിക്കാൻ ശുചീകരണപ്രവർത്തനങ്ങൾ നടത്താറുണ്ടെന്ന് വെറ്ററിനറി കോളജ് അഡ്മിനിസ്േട്രറ്റിവ് ഓഫിസർ കമീഷനെ അറിയിച്ചു. കൊതുകുവല സ്ഥാപിക്കണമെന്ന ആവശ്യം മതിയായ ഫണ്ട് ലഭിക്കുമ്പോൾ നടപ്പാക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. മഴക്കാലത്ത് കൊതുക്ജന്യരോഗങ്ങൾക്ക് സാധ്യതയുള്ളതിനാൽ പരാതിയിലെ ആവശ്യം ഹോസ്റ്റൽ അധികൃതർ അടിയന്തരമായി പരിഹരിക്കണമെന്നും കമീഷൻ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.