തൃശൂര്‍: കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം ആഡംബര ഹോട്ടലിെൻറ റിസപ്ഷനിൽ കള്ളനോട്ട് ഉപേക്ഷിച്ച നിലയിൽ കണ്ട സംഭവത്തിൽ സംഘത്തിലെ മലയാളി പൊലീസ് ഉദ്യോഗസ്ഥൻ പിടിയിലായി. ഇയാളോടൊപ്പമുണ്ടായിരുന്ന നൈജീരിയക്കാർക്കായി അന്വേഷണം തുടരുകയാണ്. ഒക്ടോബര്‍ ഏഴിനായിരുന്നു സംഭവം. 16 ലക്ഷത്തിെൻറ കള്ളനോട്ട് ഉപേക്ഷിച്ച് കടന്ന സംഘത്തില്‍ നൈജീരിയക്കാർ ഉള്ളതായി ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ തെളിഞ്ഞിരുന്നു. മലയാളിയെ കള്ളനോട്ട് സംഘം ചതിച്ചതാണെന്നാണ് അന്വേഷണത്തിൽ ലഭിച്ച സൂചന. നൈജീരിയൻ സംഘം ബംഗളൂരുവിൽ ഉണ്ടെന്നാണ് പൊലീസിെൻറ വിലയിരുത്തൽ. ഒക്ടോബര്‍ ഏഴിന് തന്നെ ചാവക്കാടും, ആറ്റൂരിലും കള്ളനോട്ട് പിടിച്ചെടുത്തതിെൻറ തുടര്‍ച്ചയായുള്ള അന്വേഷണത്തിലാണ് ചാവക്കാട് മൂന്നുപേര്‍ കൂടി അറസ്റ്റിലായത്. മുമ്പ് അറസ്റ്റിലായവര്‍ വിതരണത്തിനായി ഏല്‍പിച്ച രണ്ടു ലക്ഷം രൂപയില്‍പ്പെട്ടതാണ് ബുധനാഴ്ച പിടിച്ചെടുത്തതെന്ന് പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു. ജില്ലയിലാകെ നോട്ടുകള്‍ വിതരണം ചെയ്തതിെൻറ വിവരങ്ങൾ പൊലീസിന് ലഭിച്ചു. പിടിയിലായ മലയാളിയെ കൂടാതെ മറ്റ് നിരവധിയാളുകൾ വിദേശികളടങ്ങുന്ന നോട്ട് തട്ടിപ്പ് സംഘം കബളിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. അന്വേഷണം ഊർജിതമാണെന്നും സംഘം ഉടൻ തന്നെ അറസ്റ്റിലാവുമെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.