തൃശൂർ: തലക്കോട്ടുകര വിദ്യ എൻജിനീയറിങ് കോളജിൽ ബോഷ് ലാബിെൻറ ഒന്നാം വാർഷികം ആഘോഷിച്ചു. ഒാേട്ടാമൊബൈൽ നൈപുണ്യ വികസനത്തിനായി മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിന് കീഴിൽ ബോഷ് കമ്പനിയുമായി ചേർന്നാണ് ലാബ് സജ്ജമാക്കിയത്. ഒാേട്ടാമോട്ടീവ് മേഖലയിലെ പരിശീലനങ്ങളാണ് നൽകുന്നത്. വാർഷികം ബോഷ് കമ്പനി സീനിയർ ജനറൽ മാനേജർ അഭിജിത് കല്യാൺപൂർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. സുധ ബാലഗോപാലൻ അധ്യക്ഷത വഹിച്ചു. വിദ്യ എക്സിക്യൂട്ടിവ് ഡയറക്ടർ ജി. േമാഹനചന്ദ്രൻ, മെക്കാനിക്കൽ വിഭാഗം മേധാവി ഡോ. എൻ. രാമചന്ദ്രൻ, പ്രൊഡക്ഷൻ മേധാവി പ്രഫ. കെ. ദിലീപ്, മെക്കാനിക്കൽ വിഭാഗം വിസിറ്റിങ് പ്രഫ.ഡോ. മഹേശ്വരൻ നമ്പൂതിരിപ്പാട്, ബോഷ് ലാബിെൻറ കോഴ്സ് കൺവീനർമാരായ ഹരീഷ്, മിഥുൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.