മോട്ടോർ വാഹനവകുപ്പിന് ആദ്യ വനിത ഇൻസ്പെക്ടർ

തൃശൂർ: വാഹന പരിശോധനക്ക് ജില്ല മോട്ടോർ വാഹന വകുപ്പിൽ ഇനി വനിത സാന്നിധ്യം. ജില്ലയിലെ ആദ്യ വനിത അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായി നടത്തറ പൂച്ചട്ടി സ്വദേശിനി സി.സി. ഷീബ തൃശൂർ ആർ.ടി.ഓഫിസിൽ ചുമതലയേറ്റു. സംസ്ഥാനത്തെ നാലാമത്തെ വനിത എ.എം.വി.ഐയാണ് ഷീബ. മറ്റുള്ളവര്‍ കണ്ണൂരും എറണാകുളത്തുമാണ്. പുരുഷ ഓഫിസര്‍മാര്‍ക്കിടയില്‍ ഏക വനിത പ്രതിനിധിയാകുമ്പോഴും ഷീബക്കിത് പുതുമയല്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് എം.ടി.ഐയില്‍ മെക്കാനിക്കല്‍ വിഭാഗത്തില്‍ പഠിക്കുമ്പോഴും താന്‍ ഏക വനിതയായിരുന്നെന്ന് ഷീബ പറഞ്ഞു. ഗതാഗത വകുപ്പി​െൻറ തിരുവനന്തപുരത്തെ ഓഫിസില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റൻറായിരുന്നു. ജോലി തിരഞ്ഞെടുത്തത് സ്വന്തം ഇഷ്ടം തന്നെയാണെന്നും കുടുംബത്തി​െൻറ പിന്തുണയുണ്ടെന്നും ഷീബ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.