തൃശൂർ: പീച്ചിയിൽ ജലസേചന വകുപ്പിെൻറ നിയന്ത്രണത്തിലുള്ള പീച്ചി ഹൗസിൽനിന്ന് കോടിക്കണക്കിന് രൂപ വില മതിക്കുന്ന, ആനക്കൊമ്പിൽ തീർത്ത ശിൽപങ്ങൾ വനം വകുപ്പ് പിടിച്ചെടുത്ത സംഭവങ്ങൾ ഇരു വകുപ്പുകളും തമ്മിലുള്ള പോരിലേക്ക് നീങ്ങുന്നു. വനം വകുപ്പിെൻറ നടപടിക്കെതിരെ ജലസേചന വകുപ്പ് രംഗത്ത് വന്നു. വകുപ്പിലെ ഉന്നതർക്ക് ഇതുസംബന്ധിച്ച് പരാതി നൽകിയതായും അറിയുന്നു. മുൻകൂട്ടി അറിയിക്കാതെയായിരുന്നു പീച്ചി ഹൗസിലെ പരിശോധന. നിരവധി വർഷങ്ങളായി സൂക്ഷിച്ച ശിൽപങ്ങളാണ് വനം വകുപ്പ് കണ്ടെടുത്തത്. രണ്ടായിരത്തിൽ വന്ന നിയമം 17 വർഷങ്ങൾക്കു ശേഷം പ്രയോഗിക്കുകയും അതിെൻറ നിജസ്ഥിതി അന്വേഷിക്കാതെ കൊട്ടിഘോഷിക്കുകയും ചെയ്ത വനം വകുപ്പിെൻറ നടപടി പ്രതിഷേധാർഹമാണെന്നാണ് ജലസേചന വകുപ്പിെൻറ നിലപാട്. വേണ്ടിവന്നാൽ നിയമ നടപടി സ്വീകരിക്കുമെന്ന് ജലസേചന വകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.