തൃശൂർ: വാങ്ങി രണ്ടുമാസത്തിനകം ഫ്രിഡ്ജിന് തകരാറായെന്ന് ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. പെരിഞ്ഞനത്തുള്ള തട്ടാഞ്ചേരി വീട്ടിൽ ടി. ആനന്ദൻ ഫയൽ ചെയ്ത ഹർജിയിൽ ഇരിങ്ങാലക്കുടയിലെ ന്യൂ ഇടപ്പിള്ളി എംപോറിയം എന്ന സ്ഥാപനത്തിെൻറ ഉടമക്ക് എതിരെയാണ് തൃശൂർ ഉപഭോക്തൃ തർക്ക പരിഹാര ഫോറം ഉത്തരവ് പുറപ്പെടുവിച്ചത്. ഫ്രിഡ്ജ് വാങ്ങി അധികം വൈകാതെ വെള്ളം ഒലിച്ചിറങ്ങുന്നതായി കണ്ടെത്തി. രണ്ട് മാസമാവുേമ്പാഴേക്കും പ്രവർത്തനരഹിതമാവുകയും ചെയ്തു. തുടർന്നാണ് പരാതി ഫയൽ ചെയ്തത്. കോടതി നിയോഗിച്ച വിദഗ്ധൻ പരിശോധിച്ച് സമർപ്പിച്ച റിപ്പോർട്ടിൽ ഫ്രിഡ്ജിന് തകരാറുള്ളതായി വ്യക്തമാക്കിയിരുന്നു. തെളിവുകൾ പരിഗണിച്ച പ്രസിഡൻറ് പി.കെ. ശശി, അംഗങ്ങളായ വി.വി. ഷിന, എം.പി. ചന്ദ്രകുമാർ എന്നിവരടങ്ങിയ ഫോറം ഫ്രിഡ്ജിെൻറ വിലയായ 7,800 രൂപയും ഒമ്പത് ശതമാനം പലിശയും നഷ്ടപരിഹാരമായി 5,000 രൂപയും നൽകാൻ വിധിച്ചു. പരാതിക്കാരിക്കു വേണ്ടി എ.ഡി. ബെന്നി ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.