തൃശൂര്‍: സത്യസന്ധമായി അഭിപ്രായം പറയുന്നവര്‍ ക്രൂശിക്കപ്പെടുന്ന കാലഘട്ടത്തില്‍ സി.പി. ശ്രീധരെൻറ സ്വരം പ്രസക്തമാകുന്നുവെന്ന് ഡി.സി.സി പ്രസിഡൻറ് ടി.എന്‍. പ്രതാപന്‍. സി.പി. ശ്രീധരന്‍ ഫൗണ്ടേഷെൻറ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എതിര്‍പ്പുകള്‍ പറയേണ്ടവരുടെ മുഖത്തും കണ്ണിലും നോക്കി പറയാനുള്ള ആര്‍ജ്ജവമാണ് സി.പി എന്നും കാണിച്ചത്. ഇരിക്കുന്ന കസേരയുടെ വലുപ്പം നോക്കാതെ ഹൃദയംകൊണ്ട് ഇടപെടുന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നു സി.പി. മൂര്‍ച്ചയേറിയ വാക്കും ആശയഗാംഭീര്യം നിറഞ്ഞ അവതരണവുമായിരുന്നു സി.പിയുടെ പഠനക്ലാസുകളുടെ പ്രത്യേകതയെന്ന് കെ.എസ്.യു കാലത്തെ അനുസ്മരിച്ച് ടി.എന്‍. പ്രതാപന്‍ പറഞ്ഞു. അറിവും തിരിച്ചറിവും തമ്മില്‍ സംഘര്‍ഷം നടന്നിരുന്ന കാലത്ത് സി.പിയുടെ ക്ലാസുകള്‍ വഴികാട്ടികളായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തോളൂര്‍ ശശിധരന്‍ അധ്യക്ഷത വഹിച്ചു. പി.ടി. കുഞ്ഞുമുഹമ്മദ്, ബാലചന്ദ്രന്‍ വടക്കേടത്ത്------- തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.