ബീച്ച് നവീകരണ പദ്ധതിയില്‍ മുനക്കല്‍ ബീച്ചിനെ ഉള്‍പ്പെടുത്തും -മന്ത്രി കൊടുങ്ങല്ലൂർ: സംസ്‌ഥാന ബീച്ച് നവീകരണ പദ്ധതിയില്‍ മുനക്കല്‍ ഡോള്‍ഫിന്‍ ബീച്ചിനെ ഉള്‍പ്പെടുത്തുമെന്നും അഴീക്കോട് മുസ്രിസ് ബീച്ചിനെ പൈതൃകം വീണ്ടെടുക്കുന്ന രീതിയിൽ വികസിപ്പിക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. അഴീക്കോട് മുനക്കല്‍ മുസ്രിസ് ബീച്ചിെൻറ വികസന സാധ്യതകള്‍ പരിശോധിക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കയ്പമംഗലം എം.എല്‍.എ ഇ.ടി. ടൈസണ്‍ ബീച്ചിെൻറ മാസ്റ്റര്‍ പ്ലാന്‍ മന്ത്രിക്ക് സമര്‍പ്പിച്ചു. 'ഗേറ്റ് വേ ഓഫ് ഇന്ത്യ' എന്നറിയപ്പെട്ടിരുന്ന മുസ്രിസ് തുറമുഖത്തിെൻറ പ്രൗഢിക്ക് ഉതകുന്ന ഉചിതമായ സ്മാരകം, വിശാലമായ കോണ്‍ഫറന്‍സ് ഹാള്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ഗെസ്റ്റ് ഹൗസ്, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിശാലമായ പാര്‍ക്ക്, കടലിെൻറ അടിത്തട്ടും ഉള്‍വശവും നേരില്‍ കാണാന്‍ സാധിക്കുന്ന അേക്വറിയം, മുസ്രിസ് പര്യവേക്ഷണത്തിലൂടെ ലഭിച്ച വിവരങ്ങളും വസ്തുക്കളും കോര്‍ത്തിണക്കുന്ന പൈതൃക മ്യൂസിയം, ജൈവ വൈവിധ്യ പാര്‍ക്ക് എന്നിവ നിർമിക്കണമെന്നാവശ്യപ്പെട്ട് എം.എല്‍.എ മന്ത്രിക്ക് കത്ത് നല്‍കി. ജനപ്രതിനിധികളായ മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. അബീദലി, എറിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രസാദിനി മോഹനന്‍, ജില്ല പഞ്ചായത്ത് അംഗങ്ങളായ നൗഷാദ് കൈതവളപ്പില്‍, ബി.ജി. വിഷ്ണു, എറിയാട് ഗ്രാമപഞ്ചായത്തിെൻറ വൈസ് പ്രസിഡൻറ് അബ്ദുല്ല, സ്ഥിരം സമിതി അധ്യക്ഷൻമാർ, പഞ്ചായത്തംഗങ്ങൾ, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.