സി.പി.എം പാഞ്ഞാൾ ലോക്കൽ സമ്മേളനം

ചെറുതുരുത്തി: ജില്ല കമ്മിറ്റിയംഗം ടി.കെ. വാസു ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയ കമ്മിറ്റി അംഗം കെ.എം. അഷ്റഫ് അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റിയംഗം കെ.പി. രാധാകൃഷ്ണൻ, ചേലക്കര ഏരിയ സെക്രട്ടറി പി.എ. ബാബു, വി. തങ്കമ്മ, കെ.കെ. മുരളീധരൻ, ടി. ചന്ദ്രശേഖരൻ, കെ.വി. സതീശൻ തുടങ്ങിയവർ സംസാരിച്ചു. കാട്ടുപന്നി ബൈക്കിന് മുന്നിൽ വീണ് രണ്ടുപേർക്ക് പരിക്ക് ചെറുതുരുത്തി: കാട്ടുപന്നി ബൈക്കി​െൻറ മുന്നിലേക്ക് ചാടി യുവാക്കൾക്ക് പരിേക്കറ്റു. പള്ളം സ്വദേശികളായ അബ്ദുൽ റസാഖ് (47), പി.എം. റഷീദ് (47) എന്നിവർ സഞ്ചരിച്ച ബൈക്കിന് മുന്നിലേക്ക് ദേശമംഗലം ഒലിച്ചി വളവിൽ വെച്ച് കാട്ടുപന്നി ചാടുകയായിരുന്നു. റഷീദി​െൻറ ഇരു കാലുകളും ഒടിഞ്ഞു. അബ്ദുൽ റസാഖിന് തലക്കും കൈക്കുമാണ് പരിക്ക്. പിറകെ വന്ന വാഹനത്തിലുള്ളവരാണ് ഇരുവെരയും മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.