വലപ്പാട് ഉപജില്ല ശാസ്ത്രമേള സമാപിച്ചു

വാടാനപ്പള്ളി: വലപ്പാട് ഉപജില്ല ശാസ്ത്രമേളയിൽ സാമൂഹികശാസ്ത്രം എച്ച്.എസ്.എസ് വിഭാഗത്തിൽ 37 പോയേൻറാടെ തൃത്തല്ലൂർ കമലാനെഹ്റു ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി. ഹൈസ്കൂൾ വിഭാഗത്തിൽ 37 പോയേൻറാടെ ചെന്ത്രാപ്പിന്നി ഹൈസ്കൂളും യു.പി വിഭാഗത്തിൽ 23 പോയേൻറാടെ എടത്തിരുത്തി സ​െൻറ് ആൻസ് യു.പി സ്കൂളും എൽ.പി വിഭാഗത്തിൽ 13 പോയേൻറാടെ നാട്ടിക വെസ്്റ്റ് കെ.എം.യു.പി സ്കൂളും ജേതാക്കളായി. ശാസ്ത്രമേളയിൽ എച്ച്.എസ്.എസ് വിഭാഗത്തിൽ വലപ്പാട് ഗവ. ഹയർ സെക്കൻഡറി സ്കൂളും ഹൈസ്കൂൾ വിഭാഗത്തിൽ എടത്തിരുത്തി സ​െൻറ് ആൻസ് ഗേൾസ് സ്കൂളും യു.പി വിഭാഗത്തിൽ എടത്തിരുത്തി സ​െൻറ് ആൻസ് യു.പി സ്കൂളും എൽ.പി വിഭാഗത്തിൽ കൈപ്പമംഗലം കെ.എ.എം.യു.പി സ്കൂളും ജേതാക്കളായി. സമാപന സമ്മേളനത്തിൽ വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡൻറ് ഷക്കീല ഉസ്മാൻ ട്രോഫി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.