'ടെക് തത്വ' സമാപിച്ചു ഇരിങ്ങാലക്കുട: നാടിെൻറ നല്ലമാറ്റത്തിന് ഞങ്ങള്‍ മുന്നിലുണ്ടെന്ന പ്രഖ്യാപനത്തോടെ ടെക് തത്വ 2017 സമാപിച്ചു. വൈവിധ്യവും പുതുമയാര്‍ന്നതുമായ മാലിന്യ സംസ്‌കരണ, ഊര്‍ജ്ജ ഉല്‍പാദന മാതൃകകള്‍ സമൂഹത്തിന് സമര്‍പ്പിച്ച് കൊണ്ടാണ് വിഷന്‍ ഇരിങ്ങാലക്കുടയും ജ്യോതിസ് കോളജും സംയുക്തമായി സംഘടിപ്പിച്ച ടെക് തത്വ കൊടിയിറങ്ങിയത്. സമാപന സമ്മേളനം നഗരസഭ ഉപാധ്യക്ഷ രാജേശ്വരി ശിവരാമന്‍ ഉദ്ഘാടനം ചെയ്തു. ക്രൈസ്റ്റ് കോളജ് വൈസ് പ്രിന്‍സിപ്പൽ ഫാ. ജോളി ആന്‍ഡ്രൂസ് മുഖ്യപ്രഭാഷണം നടത്തി. കാത്തലിക് സെൻറര്‍ മുന്‍ അഡ്മിനിസ്ട്രേറ്റര്‍ ഫാ. സെബാസ്റ്റ്യന്‍ അബൂക്കന്‍ സമ്മാനദാനം നടത്തി. കോളജ് പ്രിന്‍സിപ്പൽ എ.എം. വർഗീസ്, ബിജു പൗലോസ്, എം.എ. ഹുസൈന്‍, ജസ്റ്റിന്‍ ജോർജ് എന്നിവര്‍ സംസാരിച്ചു. മികച്ച ലീഡറായി അജയ് ബാബുവിനെയും പ്രസൻററായി നിഹാല്‍ മുഹമ്മദിനെയും തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.