തൃശൂർ: അമിത സേവന നിരക്കും പിഴയും ഇൗടാക്കി ജനത്തെ പിഴിയുന്ന ബാങ്കുകൾക്ക് റിസർവ് ബാങ്കിെൻറ കുരുക്ക്. കീറിയതും മുഷിഞ്ഞതുമായ നോട്ട് മാറ്റിക്കൊടുക്കാതിരുന്നാലും കള്ളനോട്ട് കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയാലും 50 രൂപ മുതൽ അഞ്ച് ലക്ഷം രൂപ വരെ ബാങ്ക് ശാഖയിൽനിന്ന് പിഴ ഇൗടാക്കും. ഇതു സംബന്ധിച്ച് എല്ലാ ബാങ്കുകൾക്കും ആർ.ബി.െഎ സർക്കുലർ അയച്ചു. സേവനം നിഷേധിച്ചാൽ ജനം പരാതി നൽകുമെന്ന ആശങ്കയിൽ ബാങ്കുകൾ കുറെക്കൂടി ജനബന്ധം നന്നാക്കാൻ ഇൗ നടപടി ഉപകരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. കീറിയതും മുഷിഞ്ഞതുമായ നോട്ടുകൾ എല്ലാ ശാഖയിലും എല്ലാ ദിവസവും മാറ്റി കൊടുക്കണമെന്നാണ് ആർ.ബി.െഎ നിർദേശമെങ്കിലും അത് പാലിക്കാറില്ല. കീറിയ നോട്ടിെൻറ 65 ശതമാനം കൈവശമുണ്ടെങ്കിൽ നോട്ടിെൻറ മൂല്യത്തിനൊത്ത പണം നൽകണം. ചില ബാങ്കുകൾ ആർ.ബി.െഎയുടെ കറൻസി ചെസ്റ്റുള്ള ശാഖയിലേക്ക് ജനത്തെ തള്ളിവിടും. മറ്റു ചിലത് ചില പ്രത്യേക ദിവസങ്ങളിലാണ് നോട്ട് മാറ്റി നൽകുന്നത്. എസ്.ബി.െഎയുടെ കോഴിക്കോട്, തലശ്ശേരി ശാഖകൾ മുമ്പ് രണ്ടാമത്തെ ഞായറാഴ്ച നോട്ട് മാറ്റി നൽകാൻ മാത്രമായി പ്രവർത്തിച്ചിരുന്നു. നോട്ട് അസാധുവാക്കലിനു ശേഷമുള്ള പരിഷ്കാരത്തോടെ അതും നിലച്ചു. ഫലത്തിൽ കീറിയതും മുഷിഞ്ഞതുമായ നോട്ടുമായി ജനം അലയുന്ന സ്ഥിതിയായി. ഇതു സംബന്ധിച്ച പരാതികൾ വ്യാപകമായതോടെയാണ് ആർ.ബി.െഎ പിഴ ചുമത്താൻ ഇറങ്ങിയത്. ആർ.ബി.െഎ ഉദ്യോഗസ്ഥരുടെ പരിശോധനയിൽ ഒരു തവണ ക്രമക്കേട് കണ്ടെത്തിയാൽ 10,000 രൂപയും അഞ്ചിൽ കൂടിയാൽ അഞ്ച് ലക്ഷവും പിഴ ചുമത്തും. ഇക്കാര്യം ജനത്തെ അറിയിക്കുകയും ചെയ്യും. പിഴ തുകയുടെ ഘടന ആർ.ബി.െഎ സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. 50 രൂപ വരെ മൂല്യമുള്ള നോട്ടുകൾ മാറ്റി കൊടുത്തില്ലെങ്കിൽ ഒാരോ നോട്ടിനും 50 രൂപ എന്ന തോതിൽ ബാങ്കിന് പിഴ ചുമത്തും. ഇത് 100 രൂപയും അതിലധികവുമാണെങ്കിൽ ഒാേരാ നോട്ടിെൻറയും മൂല്യത്തിന് തുല്യമായ തുക നൽകേണ്ടി വരും. ഇങ്ങനെ 100 നോട്ടുകൾ എത്തുേമ്പാൾ ഒരുമിച്ചാണ് പിഴ ഇൗടാക്കുക. കറൻസി ചെസ്റ്റിൽ മുഷിഞ്ഞ നോട്ടിനിടക്ക് കീറിയ നോട്ട് കണ്ടാൽ ഒാരോ നോട്ടിനും ശാഖയിലെ ബന്ധപ്പെട്ടവർ 50 രൂപ പിഴ നൽകണം. ആർ.ബി.െഎ ഉദ്യോഗസ്ഥർ കറൻസി ചെസ്റ്റ് പരിശോധിക്കുേമ്പാൾ മാർഗനിർദേശ ലംഘനം കണ്ടുപിടിച്ചാൽ ഒാരോ ക്രമക്കേടിനും 5,000 രൂപ പിഴ ചുമത്തും. ക്രമക്കേട് ആവർത്തിച്ചാൽ പിഴ ഒാരോ തവണയും 10,000 രൂപയാണ്. ആർ.ബി.െഎയുടെ കറൻസി ചെസ്റ്റ് തുറക്കാനും പരിപാലിക്കാനും ചില മാർഗനിർദേശങ്ങളുണ്ട്. അതിെൻറ ലംഘനം കണ്ടെത്തിയാൽ പിടി വീഴും. ബാങ്കിൽ നാണയം ഉണ്ടായിട്ടും ആവശ്യക്കാർക്ക് കൊടുക്കാതിരിക്കുന്നത് മാർഗനിർദേശ ലംഘനമാണ്. പഴയതും കീറിയതുമായ നോട്ട് മാറ്റി നൽകേണ്ടത് ബാങ്ക് ശാഖയുടെയും കള്ളനോട്ടിെൻറ കാര്യത്തിൽ തീർപ്പാക്കേണ്ടത് ചെസ്റ്റ് ശാഖയുടെയും ഉത്തരവാദിത്തമാണ്. കറൻസി ചെസ്റ്റിലെ പണ ബാക്കി അതിെൻറ ചുമതലക്കാരനല്ലാത്തയാൾ രണ്ട് മാസത്തിലൊരിക്കൽ പരിശോധിക്കണം. ആറ് മാസത്തിലൊരിക്കൽ കൺട്രോളിങ് ഒാഫിസിെൻറ പരിശോധനയും നടക്കണം. ഒരു ശാഖേയാട് കൂട്ടിച്ചേർത്ത മറ്റ് ബാങ്കിെൻറ ശാഖക്കും അതിലെ ഇടപാടുകാരനും സേവനവും സൗകര്യവും നിഷേധിക്കുന്നതും പിഴ ചുമത്താനുള്ള കാരണമാവും. ചില ബാങ്ക് ശാഖകൾ 50 രൂപ വരെ മൂല്യമുള്ള ചെറിയ നോട്ടുകൾ സ്വീകരിക്കാൻ വൈമനസ്യം കാട്ടാറുണ്ട്. ഇനി അത്തരം പരാതി വന്നാൽ ബാങ്ക് പിഴയൊടുക്കേണ്ടി വരും. കറൻസി ചെസ്റ്റിൽ അടുത്ത വിതരണത്തിനുള്ള കെട്ടുകളിൽ മുഷിഞ്ഞതും കീറിയതുമായ നോട്ടുകൾ കണ്ടാലും പിഴ വാങ്ങും. ആർ.ബി.െഎയുടെ മേഖല ഒാഫിസിലെ പണ വിതരണ ചുമതലയുള്ള ഒാഫിസറാണ് ക്രമക്കേടിെൻറ വ്യാപ്തി നിർണയിക്കാൻ അധികാരമുള്ള ഉദ്യോഗസ്ഥൻ. റീജനൽ ഡയറക്ടർ അപ്പലേറ്റ് അതോറിറ്റിയാണ്. ജീവനക്കാരൻ പുതിയ ആളാണ്, പരിശീലനം കിട്ടാത്തയാളാണ്, അറിവില്ലായ്മ കാരണമാണ്, പരിഹാര നടപടി കൈക്കൊള്ളും തുടങ്ങിയ വിശദീകരണങ്ങൾ നൽകിയതുകൊണ്ട് പിഴ ഒഴിവാകില്ലെന്നും ആർ.ബി.െഎ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.